www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭർത്താവുമായി കിടപ്പറ ബന്ധം നിഷേധിച്ചു; അമ്മായി അഛനെതിരെ പരാതിയുമായി വീട്ടമ്മ

Share it:

വഡോദര: ഭർത്താവുമായി കിടപ്പറ ബന്ധം പാടില്ലെന്നു പറഞ്ഞ അമ്മായി അഛനെതിരെ പരാതിയുമായി വീട്ടമ്മ. വഡോദര ഗാന്ധിനഗർ സ്വദേശിയായ 43കാരിയാണ് ഭർത്തൃപിതാവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. തന്‍റെ ശരീരത്തിൽ ആത്മാവ് കൂടിയിട്ടുണ്ടെന്ന കാരണം പറഞ്ഞ് ഭർത്താവുമായി ലൈംഗിക ബന്ധം വിലക്കുന്നുവെന്നാണ് ഇവരുടെ പരാതി. തന്‍റെ ദേഹത്ത് ആത്മാവ് കുടിയേറിയിട്ടുണ്ടെന്നും മകനുമായ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ആ ബാധ മകനെയും ബാധിക്കുമെന്നും പറഞ്ഞാണ് ഇയാൾ വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്നാണ് സ്ത്രീ പറയുന്നത്. ഇതിനെ എതിര്‍ത്തോടെ ഭർത്താവിന്‍റെ മാതാപിതാക്കളിൽ നിന്നും മർദ്ദനം ഏൽക്കേണ്ടി വന്നുവെന്നും ആരോപിക്കുന്നു,


തുടർന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.  ഇതിനൊപ്പം ഭർത്തൃപിതാവിനെതിരെ ഇവർ ലൈംഗിക പീഡന ആരോപണവും ഉന്നയിച്ചിട്ടുണ്ട്. താൻ ഒറ്റയ്ക്കാകുന്ന സമയങ്ങളിൽ തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ഭർത്തൃമാതാവ് അവരുടെ ഭർത്താവിനെ നിർബന്ധിക്കാറുണ്ടെന്നാണ് ആരോപണം. കഴിഞ്ഞ മാർച്ച് പത്ത് മുതൽ ഭർത്താവുമായി അകന്നു കഴിയുകയാണ്. അയാളുടെ വീട്ടുകാർ നിർബന്ധപൂർവം അവിടെ നിന്ന് പുറത്താക്കിയെന്നാണ് ഇവർ പറയുന്നത്. 

അനുനയശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഭർത്തൃവീട്ടുകാർ തന്നെ തിരികെ സ്വീകരിക്കുന്നില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ്. പരാതിയുമായി പൊലീസിനെ സമീപിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന ഭീഷണി മുഴക്കിയെന്നും ഇവർ ആരോപിക്കുന്നു. സ്ത്രീയുടെ പരാതിയിൽ ഗാർഹിക പീഡന നിരോധന നിയമപ്രകാരമാണ് പൊലീസ് എഫ്ഐആർ‌ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Share it:

National

Post A Comment: