www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അമ്മ ഓവനിൽ കിടത്തി; ഒരു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പോലീസ് എത്തിയപ്പോള്‍ കുട്ടിയെ സ്വീകരണ മുറിയിലെ സോഫയില്‍ കിടത്തിയിരിക്കുകയായിരുന്നു.
Share it:



മിസോറി: തൊട്ടിലാണെന്ന് കരുതി ഓവനിൽ വച്ച ഒരു മാസം പ്രായമായ കുഞ്ഞ് മരിച്ചു. അമേരിക്കയിലെ മിസോറിയിലെ കൻസാസ് സിറ്റിയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ പ്രസവാനന്തരം മാനസിക വെല്ലുവിളി നേരിട്ടെന്നാണ് റിപ്പോർട്ട്. 

സംഭവത്തിൽ കുട്ടിയുടെ അമ്മ മരിയ തോമസിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. 911 നമ്പറിലേക്ക് കുട്ടി ശ്വാസം കഴിക്കുന്നില്ലെന്ന് പറഞ്ഞ് ഫോണ്‍ സന്ദേശമെത്തിയിരുന്നു. അന്വേഷിച്ച് എത്തിയ പോലീസ് കണ്ടത് അതിദാരുണമായ കാഴ്ചയായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പോലീസ് എത്തിയപ്പോള്‍ കുട്ടിയെ സ്വീകരണ മുറിയിലെ സോഫയില്‍ കിടത്തിയിരിക്കുകയായിരുന്നു. ഡയപ്പറിന് മുകളില്‍ കുട്ടികളുടെ സ്യൂട്ട് ധരിപ്പിച്ചിരുന്നു. ഇവ രണ്ടും കത്തി കുട്ടിയുടെ ശരീരത്തോട് ചേര്‍ന്നിരുന്നെന്നും പൊലീസ് പറയുന്നു. കുട്ടിയെ കണ്ടെത്തിയപ്പോള്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് തുടക്കം കുറിച്ചെങ്കിലും കുട്ടി അതിനകം മരിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടിയെ പുതപ്പിച്ചിരുന്ന ബ്ലാക്കറ്റിലും തീ പടര്‍ന്നിരുന്നു. 

കുട്ടിയുടെ മുത്തച്ഛന്‍ തോമസ് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ എന്തോ കത്തിയതിന്‍റെ മണം ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഓവനില്‍ നിന്നും പുക വരുന്നത് അദ്ദേഹം ശ്രദ്ധിച്ചതും തുടര്‍ന്ന് പൊലീസില്‍ വിവരമറിച്ചതെന്നും പീപ്പിള്‍സ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

മകളാണ് കുഞ്ഞിനെ ഓവനില്‍ വച്ചതെന്ന് അദ്ദേഹമാണ് പോലീസിനെ അറിയിച്ചത്. അമ്മയ്‌ക്കെതിരെ എ ക്ലാസ് കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഇത് 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. നിലവില്‍ മരിയ തോമസ് പൊലീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

തൃപ്പൂണിത്തുറയിൽ സ്ഫോടനം; ഒരു മരണം 

കൊച്ചി: തൃപ്പൂണിത്തുറയിലെ പടക്ക സംഭരണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. വിഷ്ണു എന്നയാളാണ് മരിച്ചത്. അപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 16 പേർക്ക് പരുക്കേറ്റിട്ടുണ്ട്. 

തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വന്‍ പടക്കശേഖരം പൊട്ടിത്തെറിച്ചാണ് നാടിനെയാകെ നടുക്കിയ അപകടമുണ്ടായത്. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. 

തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. സമീപത്തെ 45 ഓളം വീടുകള്‍ക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റര്‍ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. അരകിലോമീറ്റര്‍ അകലെ വരെ സ്‌ഫോടകാവശിഷ്ടങ്ങളെത്തി. ഒരു കിലോമീറ്റര്‍ അകലെ നിന്നും വരെ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു.

പത്തരയോടെയാണ് അപകടമുണ്ടായത്. അടുത്തുളള വീടുകളെല്ലാം തകര്‍ന്നു. ആദ്യഘട്ടത്തില്‍ 25 വീടുകള്‍ക്ക് കേടുപാടുണ്ടായെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ 45 ഓളം കെട്ടിടങ്ങള്‍ തകര്‍ന്നതായി പ്രദേശവാസികള്‍ പറഞ്ഞു. അനുമതിയില്ലാതെയാണ് സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. 


Share it:

world

Post A Comment: