
ഇടുക്കി: ശർദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച അഞ്ച് വയസുകാരി മരിച്ചു. വണ്ടിപ്പെരിയാർ വള്ളക്കടവ് കൊക്കക്കാട് പാറയ്ക്കൽ ഷിജോ- അംബിക ദമ്പതികളുടെ മകൾ ആര്യയാണ് മരിച്ചത്.
ഭക്ഷ്യവിഷബാധയാണോയെന്ന് സംശയിക്കുന്നുണ്ട്. എന്നാൽ പോസ്റ്റ് മോർട്ടത്തിനു ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകു.
ഇന്നലെ വൈകിട്ടാണ് കുട്ടിയെ ശർദിയെ തുടർന്ന് വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചത്.
തുടർന്ന് കുട്ടിയെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മരണം സംഭവിച്ചത്. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. പൊലീസ് മേൽനടപടി സ്വീകരിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: