www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുവതിയെ പെട്രൊൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം; അയൽവാസി അറസ്റ്റിൽ

ഉടുമ്പൻചോല ചെല്ലകണ്ടം പാറയ്ക്കൽ ഷീലയെയാണ് അയൽവാസി ശശികുമാർ കൊലപ്പെടുത്താൻ ശ്രമിച്ചത്.
Share it:



ഇടുക്കി: വ്യക്തി വൈരാഗ്യത്തെ തുടർന്ന് യുവതിയെ അയൽവാസി തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഉടുമ്പൻചോല ചെല്ലകണ്ടം പാറയ്ക്കൽ ഷീലയെയാണ് അയൽവാസി ശശികുമാർ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്ന് വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. 

വ്യക്തിവൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രതിയായ ശശികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പൊള്ളലേറ്റ ഷീലയെ നെടുങ്കണ്ടത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലെ ജീവനക്കാരാണ് ഷീലയും ശശികുമാറും. ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം. ഏലം ശേഖരിക്കുന്ന സ്റ്റോറിനടുത്തുവെച്ച് ഷീലയെ ശശികുമാര്‍ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. 

തുടര്‍ന്ന് എസ്റ്റേറ്റ് ലയത്തിനുള്ളിലേക്ക് കൊണ്ടുപോയശേഷമാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. വാതില്‍ പൊളിച്ചാണ് ഷീലയെ രക്ഷപ്പെടുത്തിയത്. തലയ്ക്കും മുഖത്തും ശരീരത്തിലും ഉള്‍പ്പെടെ 60ശതമാനത്തോളം പൊള്ളലേറ്റ ഷീലയുടെ നില ഗുരുതരമാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz


Share it:

Idukki

Mostreaded

Post A Comment: