www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

19 കാരി ജീവനൊടുക്കാൻ ശ്രമിച്ചു; ആൺ സുഹൃത്ത് പോക്‌സോ കേസിൽ അറസ്റ്റിൽ

Share it:



ഇടുക്കി: പീഡന ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും ആൺ സുഹൃത്ത് പിൻമാറിയതോടെ 19 കാരി എലി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇടുക്കി കട്ടപ്പനയിലാണ് സംഭവം നടന്നത്. 

പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആൺ സുഹൃത്ത് വണ്ണപ്പുറം കാളിയാർ പാറപ്പുറത്ത് എമിൽ (21) പെൺകുട്ടിയെ പ്രായപൂർത്തിയാകുന്നതിനു മുമ്പ് പീഡിപ്പിച്ചതായി കണ്ടെത്തി. 

തുടർന്ന് ഇയാളെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തു. 2022 ജൂണിലാണ് പീഡനം നടന്നത്. പിന്നീട് വിവാഹം കഴിക്കാമെന്ന ഉറപ്പിൻമേൽ പലതവണ പീഡനം തുടർന്നു. അടുത്തിടെയാണ് യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറിയത്. 

ഇതോടെ മനോവിഷമത്തിലായ 19 കാരി ജീവനൊടുക്കാൻ ശ്രമം നടത്തുകയായിരുന്നു. പീഡിപ്പിക്കപ്പെട്ടപ്പോൾ പെൺകുട്ടിക്ക് 17 വയസായിരുന്നു പ്രായം. ഇതിനാൽ പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB


Share it:

Idukki

Mostreaded

Post A Comment: