കൊച്ചി: ആരംഭത്തിലെ കണ്ടെത്തിയില്ലെങ്കിൽ മരണത്തിനു വരെ കാരണമാകുന്ന രോഗമാണ് ക്യാൻസർ. പലതരത്തിലുള്ള ക്യാൻസറുകൾ ഉണ്ടെങ്കിലും ഇതിൽ ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് വായിലെ ക്യാൻസർ.
വായിലെ കോശങ്ങള്‍ അനിയന്ത്രിതമായി വിഭജിച്ച്, പ്രത്യേകിച്ച് സ്‌ക്വാമസ് സെല്‍സ് വളരുന്നതിനെയാണ് വായിലെ ക്യാൻസർ എന്ന് പറയുന്നത്.
ചുണ്ടു മുതല്‍ ടോണ്‍സില്‍ (തൊണ്ടയുടെ ഭാഗം) വരെയുള്ള ഭാഗങ്ങളിൽ ഉണ്ടാകുന്നതിനെയും വായിലെ ക്യാന്‍സറായാണ് അറിയപ്പെടുന്നത്.
മദ്യപാനം, പുകയില ചവക്കൽ, സിഗരറ്റ് വലി തുടങ്ങിയവ വായിലെ ക്യാൻസറിന് കാരണമാണ്. ഓറല്‍ ക്യാന്‍സര്‍ എന്നും അറിയപ്പെടുന്നു.
പല്ല് തേയ്ക്കുക, ഫ്‌ലോസ് ചെയ്യുക, ടൂത്ത് ബ്രഷുകള്‍ ഇടയ്ക്കിടെ മാറ്റുക എന്നിവയിലൂടെ വായിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ച തടയാന്‍ കഴിയും.
ലോകമെമ്പാടുമുള്ള ആറാമത്തെ ഏറ്റവും സാധാരണമായ അര്‍ബുദമായ വായിലെ ക്യാന്‍സര്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരെയാണ് ബാധിക്കുന്നത്.
ആർക്കൊക്കെയാണ് സാധ്യത
വെറ്റിലയുടെയും പുകയിലയുടെയും ഉപയോഗം ഉള്ളവരിൽ
മദ്യവും പുകയിലയും ഒരുമിച്ച് ഉപയോഗിക്കുന്നവര്‍ക്ക് നാല് മടങ്ങ് കൂടുതലാണ്.
HPV ( ഹ്യൂമന്‍ പാപ്പിലോമ വൈറസ്)- 30 വയസില്‍ കുറഞ്ഞവരില്‍ എച്ച്പിവിയുടെ അണുബാധ വായിലെ ക്യാന്‍സറിന്‍റെ സാധ്യത കൂട്ടുന്നു.
രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍
റേഡിയോതെറാപ്പി - കീമോതെറാപ്പി, അവയവദാനം ചെയ്തവര്‍, സൂര്യപ്രകാശം കൂടുതലായി തട്ടുന്നവര്‍ തുടങ്ങിയവര്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്.
മോശം ദന്തരോഗാവസ്ഥയും ക്യാന്‍സറുകളിലേക്ക് നയിച്ചേക്കാം.
ലക്ഷണങ്ങള്‍
വായില്‍ മുഴ കാണുക.
അമിതമായി വായില്‍ വ്രണങ്ങള്‍ വരിക.
ഉണങ്ങാത്ത മുറിവ്
വായില്‍ ചുവപ്പോ വെള്ളയോ പാടുകള്‍ കാണുക.
വിഴുങ്ങാനോ ചവയ്ക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: