www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഡീനും ജോയ്‌സും മണ്ഡലത്തിൽ സജീവം

ഇടത് സ്ഥാനാർഥി അഡ്വ. ജോയ്‌സ് ജോർജും യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഡീൻ കുര്യാക്കോസുമാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ മത്സര രംഗത്ത്
Share it:



ഇടുക്കി: സ്ഥാനാർഥി ചിത്രം വ്യക്തമായതോടെ ഇടുക്കിയിൽ പ്രചരണ രംഗത്ത് സജീവമായി ഇടത് വലത് സ്ഥാനാർഥികൾ.  ഇടത് സ്ഥാനാർഥി അഡ്വ. ജോയ്‌സ് ജോർജും യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഡീൻ കുര്യാക്കോസുമാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ മത്സര രംഗത്ത്. ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാത്തതിനാൽ തന്നെ ഇവർ തമ്മിൽ നേർക്കുനേർ മത്സരമാണ് മണ്ഡലത്തിൽ നടക്കുന്നത്.

ഡീൻ കുര്യാക്കോസിന്‍റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യുഡിഎഫ് സ്ഥാനാർഥി ഡീൻ തന്നെയാണെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ജോയ്സ് ജോരർജിന്‍റെ പേര് പാർട്ടി പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം 1.7 ലക്ഷത്തിന്‍റെ കൂറ്റൻ ഭൂരിപക്ഷത്തിലാണ് ഡീൻ കുര്യാക്കോസ് വിജയിച്ചു കയറിയത്. ഇത്തവണ ഇതിനാൽ തന്നെ ഇടതുപക്ഷത്തിന് വിജയം കൈപ്പിടിയിലൊതുക്കാൻ ഏറെ വിയർക്കേണ്ടി വരും. 

സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതിനു പിന്നാലെ സോഷ്യൽ മീഡിയയിലും നേരിട്ടും പ്രചരണം ശക്തമാക്കിയിരിക്കുകയാണ് ജോയ്സ് ജോർജ്. മണ്ഡലത്തിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. 

അതേസമയം മൂന്നാറിലെ വന്യ ജീവി ആക്രമണങ്ങൾക്കെതിരെയുള്ള പ്രതിഷേധ പരിപാടികളിലാണ് ഡീൻ കുര്യാക്കോസ്. യുഡിഎഫ് അനുകൂല മണ്ഡലമെന്ന ഖ്യാതി ഉണ്ടെങ്കിലും ജോയ്സ് ജോർജിന് മണ്ഡലത്തിൽ ഒട്ടേറെ അനുകൂല ഘടകങ്ങൾ ഉണ്ടെന്ന് വിലയിരുത്തുന്നുണ്ട്. 

എന്നാൽ ലോ റേഞ്ചിലെ വോട്ടുകൾ യുഡിഎഫിന് അനുകൂലമാകാനുള്ള സാധ്യതയും വിലയിരുത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ വരാൻ സാധ്യതയുള്ളതിനാൽ നേർക്ക് നേർ പോർവിളികളുമായി സ്ഥാനാർഥികൾ കളം നിറയുമെന്ന് തന്നെയാണ് പ്രതീക്ഷ. 

അതേസമയം ഇടത്- വലത് സ്ഥാനാർഥികൾ മണ്ഡലത്തിൽ സജീവമായിട്ടും ബിജെപി സ്ഥാനാർഥി നിർണയ ചർച്ചകൾ എങ്ങുമെത്തിയിട്ടില്ലെന്നാണ് വിവരം. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

Idukki

Post A Comment: