www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1514) Idukki (1503) Crime (1273) National (1143) Entertainment (806) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പത്താം ക്ലാസ് വിദ്യാർഥിനിയെ കടന്ന് പിടിച്ചു; വണ്ടിപ്പെരിയാറ്റിൽ 27 കാരൻ അറസ്റ്റിൽ

ഒറ്റപ്പെട്ടുപോയ കുട്ടിയെ വീട്ടിലാക്കാമെന്ന് വിശ്വസിപ്പിച്ച് പ്രതി ഒപ്പം കൂട്ടുകയായിരുന്നു.
Share it:



ഇടുക്കി: പിന്നോക്ക വിഭാഗത്തിൽപെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാർ തങ്കമല സ്വദേശി ഗണേശൻ (27) ആണ് അറസ്റ്റിലായത്. പത്താം ക്ലാസ് വിദ്യാർഥിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. 

കഴിഞ്ഞ ഡിസംബർ 24നായിരുന്നു സംഭവം. തങ്കമലയിലെ ഒരു ദേവാലയത്തിൽ ക്രിസ്തുമസ് ആഘോഷത്തിനെത്തിയതായിരുന്നു പെൺകുട്ടി. പരിപാടി കഴിഞ്ഞതും വീട്ടുകാരും ബന്ധുക്കളും മടങ്ങി. ഈ സമയത്ത് ഒറ്റപ്പെട്ടുപോയ കുട്ടിയെ വീട്ടിലാക്കാമെന്ന് വിശ്വസിപ്പിച്ച് പ്രതി ഒപ്പം കൂട്ടുകയായിരുന്നു. തുടർന്ന് വീട്ടിലേക്കുള്ള യാത്രാ മധ്യേയാണ് പീഡന ശ്രമം നടന്നത്.  

ഭയന്നു പോയ പെൺകുട്ടി ഇതിനു ശേഷം സ്‌കൂളിൽ എത്തിയില്ല. തുടർന്ന് കൗൺസിലിങ് നടത്തിയപ്പോഴാണ് വിവരം പുറത്ത് വരുന്നത്. ചൈൽഡ് ലൈൻ നൽകിയ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത വണ്ടിപ്പെരിയാർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

പ്രതിക്കെതിരെ എസ്.എസി- എസ്.ടി വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പീരുമേട് ഡി.വൈ.എസ്.പി വിശാൽ ജോൺസൻ, വണ്ടിപ്പെരിയാർ സബ് ഇൻസ്പെക്ടർ കെ. പ്രദീപ് കുമാർ, ഉദ്യോഗസ്ഥരായ പി.എം. നിയാസ്, ജേക്കബ് ജോൺ, രഞ്ജിത്ത് ചെറിയാൻ, ലിജിത. വി. തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Share it:

Idukki

Mostreaded

Post A Comment: