ഇടുക്കി: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. ഉപ്പുതറ ഒൻപതേക്കർ കുളത്തിൻകാലായിൽ ശ്രീനിവാസന്‍റെ മകൻ അജിത്ത് ആണ് മരിച്ചത്.
ബുധനാഴ്ച്ച രാത്രി ഒൻപതോടെ ഉപ്പുതറ- പരപ്പ് റൂട്ടിലായിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റ നിരപ്പേക്കട പാലാപറമ്പിൽ ജെഫിൻ ചികിത്സയിലാണ്.
അപകടത്തിനു പിന്നാലെ ഇരുവരെയും കോട്ടയം മെഡിക്കൽ കോളെജിലേക്ക് കൊണ്ട് പോയെങ്കിലും അജിത്ത് ഇന്ന് പുലർച്ചെ മരിച്ചു. ഉപ്പുതറയിൽ നിന്നും പരപ്പിലേക്ക് വരുകയായിരുന്ന ഓട്ടോയും പരപ്പിൽ നിന്നും ഉപ്പുതറക്ക് വരുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിലിരുന്ന യുവാക്കൾ തെറിച്ച് 50 മീറ്റർ താഴ്‌ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Post A Comment: