www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് വെള്ളത്തിൽ മുക്കി; കാരണം വെളിപ്പെടുത്തി അമ്മ

ബക്കറ്റിൽ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്.
Share it:



മലപ്പുറം: ജനിച്ച് മൂന്നാം ദിവസം പിഞ്ചു കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്. മലപ്പുറം താനൂരിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അറസ്റ്റിലായ കുട്ടിയുടെ അമ്മ ജുമൈലത്തിനെ കുട്ടിയെ കുഴിച്ചു മൂടിയ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.  

ബക്കറ്റിൽ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. ഒരു വർഷമായി ഭർത്താവുമായി ഇവർ അകന്ന് കഴിയുകയായിരുന്നു. മാനഹാനി ഭയന്നാണ് കൊലപാതകത്തിന് മുതിർന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കുട്ടിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറ്റത്തു കുഴിച്ചിടുകയും ചെയ്തു. തിരൂര്‍ തഹസീല്‍ദാര്‍ എസ് ഷീജ, താനൂര്‍ ഡിവൈഎസ്പി വിവി ബെന്നി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ നടത്തിയത്. 

പുറത്തെടുത്ത മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയിലേക്ക് മാറ്റും. മൂന്നു ദിവസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജന്മം നല്‍കിയ കുഞ്ഞിനെ താനൂര്‍ പരിയാപുരം സ്വദേശി ജുമൈലത്ത് (29) കൊലപ്പെടുത്തിയെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

Crime

Post A Comment: