ന്യൂയോർക്ക്: രഹസ്യമായി വീട്ടിലെത്തിയ 14 കാരനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട അധ്യാപികയ്ക്ക് 50 വർഷം തടവ് ശിക്ഷ. ഹെന്‍റിക്കോയിലെ ഹംഗറി ക്രീക്ക് മിഡിൽ സ്കൂളിലെ അധ്യാപികയെയാണ് ശിക്ഷിച്ചിരിക്കുന്നത്. ഇവർ കോടതിയിൽ കുറ്റ സമ്മതം നടത്തിയിരുന്നു.
മേഗൻ പോളിൻ ജോർദാൻ എന്ന അധ്യാപികയ്ക്ക് 25 വയസാണ് പ്രായം. ഇവര്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ദുരുപയോഗം ചെയ്തു, അപക്വമായി പെരുമാറി, അവകാശങ്ങള്‍ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കണ്ടെത്തിയത്. വിദ്യാര്‍ഥിയുടെ വീട്ടില്‍ നിന്ന് അധ്യാപികയുടെ ഡിഎന്‍എ തെളിവായി പൊലീസിന് ലഭിച്ചിരുന്നു.
2022-23 വര്‍ഷത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം. വീട്ടില്‍ രഹസ്യമായി എത്തിയായിരുന്നു പതിനാലുകാരനായ വിദ്യാര്‍ഥിയുമായി വിവാഹിതയായ മേഗന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. അധ്യാപിക വിദ്യാര്‍ഥിയെ ചൂഷണം ചെയ്യുന്നത് സംബന്ധിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Post A Comment: