www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഉപേക്ഷിക്കുമെന്ന് ഭയം; ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് തീ കൊളുത്തി

Share it:



വർക്കല: ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. വർക്കല അയിരൂർ മുത്താന അമ്പലത്തുവിള വീട്ടിൽ ലീലയെയാണ് (45) ഭർത്താവ് അശോകൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 70 ശതമാനത്തോളം പൊള്ളലേറ്റ ലീല ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 

സ്ട്രോക്ക് വന്ന് ഒരു കാലിന് മുടന്തു വന്നതോടെ ഭാര്യ ഉപേക്ഷിച്ചു പോകുമെന്ന് ഭയന്നാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് അശോകൻ മൊഴി നൽകിയിട്ടുണ്ട്. അശോകന് ഒരു വര്‍ഷം മുന്നേ സ്‌ട്രോക്ക് വന്ന് ശരീരം തളര്‍ന്നിരുന്നു. ചികിത്സ നടന്നുവെങ്കിലും ഒരു കാലിന് മുടന്ത് സംഭവിച്ചതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. 

ഭാര്യ ലീല തൊഴിലുറപ്പ് ജോലിക്ക് പോയാണ് കുടുബം നോക്കിയിരുന്നത്. അവശനായ തന്നെ ഭാര്യ ഉപേക്ഷിച്ചു പോകുമെന്ന സംശയവും പേടിയുമാണ് ഭാര്യയെ കൊലപ്പെടുത്താന്‍ കാരണമായി ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്.

സംഭവം നടക്കുമ്പോള്‍ ലീലയുടെ  മകളും ചെറുമകളും ഉള്‍പ്പെടെ വീട്ടില്‍ ഉണ്ടായിരുന്നു. രാത്രി അമ്മയുടെ കരച്ചില്‍ കേട്ടെത്തുമ്പോള്ള്‍ കണ്ടത് മണ്ണെണ്ണയുമായി നില്‍ക്കുന്ന പിതാവിനെയാണെന്നും അമ്മ മരണ വെപ്രാളത്തില്‍ വീട്ടില്‍ നിന്ന് ഇറങ്ങി  ഓടുകയും മുറ്റത്തു വീഴുകയും ചെയ്തുവെന്ന് മകള്‍ പറഞ്ഞു. 

മകളാണ് വെള്ളം ഒഴിച്ചു തീ കെടുത്തിയത്. ബഹളം കേട്ട് നാട്ടുകാര്‍രും ഓടിയെത്തി. പൊള്ളലേറ്റ ലീലയെ നാട്ടുകാര്‍  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.  വിവരമറിഞ്ഞെത്തിയ പൊലീസ്  അശോകനെ രാത്രി തന്നെ കസ്റ്റഡിയില്‍ എടുത്തു. മകളുടെ മൊഴി പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

Kerala

Post A Comment: