www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (342) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മറച്ചു വക്കേണ്ടത് മറച്ചു വക്കണം; ബ്രാ ധരിക്കാത്തതിനാൽ വിമാനത്തിൽ നിന്നും യുവതിയെ ഇറക്കിവിടാൻ ശ്രമം

സ്ത്രീകള്‍ മറച്ചുവയ്‌ക്കേണ്ടതെല്ലാം മറച്ച് വയ്ക്കണമെന്നാണ് ഡെല്‍റ്റ എയര്‍ലൈന്‍സിന്‍റെ ഔദ്യോഗിക നയം എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചതെന്നും അവര്‍ പറയ
Share it:



വാഷിങ്ടൺ: യാത്രാ വേളയിൽ വസ്ത്ര ധാരണം മാന്യമായിരിക്കണമെന്ന് മിക്ക എയർലൈൻസുകളും നിർദേശം നൽകാറുണ്ട്. എന്നാൽ അടിവസ്ത്രം ധരിച്ചില്ലെന്ന കാരണത്താൽ ഒരാളെ വിമാനത്തിൽ നിന്നും ഇറങ്ങിപോകാൻ ആവശ്യപ്പെട്ടത് അപൂർവമായ സംഭവമായി. അമേരിക്കയിലുണ്ടായ സംഭവമാണ് ഇപ്പോൾ സൈബർ ലോകത്ത് ചൂടേറിയ ചർച്ചയാകുന്നത്.

യുഎസിലെ സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കുള്ള ഡെല്‍റ്റാ എയര്‍ലൈനില്‍ കയറിയ യുവതിയെയാണ് വിമാന ജീവനക്കാർ ഇറക്കി വിടാൻ ശ്രമിച്ചത്. ബ്രാ ധരിച്ചില്ലെന്നതായിരുന്നു കാരണം.  

യുവതി തന്നെ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ രൂക്ഷമായ പ്രതികരണമാണ് ഉയർന്നു വരുന്നത്. ഡിജെയായ ലിസ ആര്‍ച്ച്‌ബോള്‍ഡാണ് യുവതി. അവരെ എയര്‍ലൈനിലെ വനിതാ ക്രൂ അംഗം മുന്‍വശത്തേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് അവളുടെ വസ്ത്രധാരണം അപമാനകരവും എല്ലാം വെളിപ്പെടുത്തുന്നതുമാണെന്ന് വിമർശിച്ചെന്ന് ലിസ യാഹൂ ന്യൂസ് ഓസ്‌ട്രേലിയയോട് പറഞ്ഞു. 

ബാഗി ടീ ഷര്‍ട്ടും നീളമുള്ള പാന്‍റും ധരിച്ചിട്ടും വിമാനത്തില്‍ യാത്ര ചെയ്യാന്‍ ബ്രാ ധരിക്കണമെന്ന് ക്രൂ അംഗം ആവശ്യപ്പെട്ടു. ജാക്കറ്റ് ധരിച്ചാല്‍ വിമാനത്തില്‍ തുടരാന്‍ അനുവദിക്കാമെന്ന് അവര്‍ പറഞ്ഞതായും യുവതി പറഞ്ഞു. 

സാള്‍ട്ട് ലേക്ക് സിറ്റിയിലെ അപ്രതീക്ഷിതമായ ചൂടുള്ള കാലാവസ്ഥ കാരണം ലഗേജുകള്‍ കുറയ്ക്കുന്നതിനായി താന്‍ ബാഗില്‍ നിന്നും രണ്ട് കോട്ടുകള്‍ ഉള്‍പ്പടെ ഒഴിവാക്കിയിരുന്നു. വെറും ഒന്നരമണിക്കൂര്‍ യാത്ര മാത്രമായിരുന്നു അത്. പെട്ടെന്ന് എത്തേണ്ടതിനാല്‍ മറ്റൊരു വിമാനത്തില്‍ മാറിക്കയറുക സാധ്യമായിരുന്നില്ല. ഒടുവില്‍ ബാഗില്‍ നിന്നും തനിക്ക് ജാക്കറ്റ് എടുത്ത് ധരിക്കേണ്ടിവന്നെന്നും അവര്‍ പറഞ്ഞു.

ഒടുവില്‍ വിമാനമിറങ്ങിയപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് ലിസ പുരുഷ ക്രൂ അംഗങ്ങളിലൊരാളോട് വിശദീകരിച്ചു. എന്നാല്‍, സ്ത്രീകള്‍ മറച്ചുവയ്‌ക്കേണ്ടതെല്ലാം മറച്ച് വയ്ക്കണമെന്നാണ് ഡെല്‍റ്റ എയര്‍ലൈന്‍സിന്‍റെ ഔദ്യോഗിക നയം എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചതെന്നും അവര്‍ പറയുന്നു. 

വാര്‍ത്ത പുറത്ത് വരികയും സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷമായ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയമാവുകയും ചെയ്തതോടെ ലിസയോട് ഡെല്‍റ്റ എയര്‍ലൈന്‍സ് ക്ഷമാപണം നടത്തിയെന്നാണ് റിപ്പോർട്ട്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz


Share it:

Viral

Post A Comment: