കൊച്ചി: അവിഹിത മാർഗത്തിലുണ്ടായ നവജാത ശിശുവിനെ ക്വാറിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ.
എറണാകുളം തിരുവാണിയൂർ സ്വദേശിനി ശാലിനിക്കാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയുടേതാണ് ശിക്ഷാ വിധി.
2021 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവില്‍ നിന്ന് അകന്ന് താമസിച്ചിരുന്ന ശാലിനി ഗര്‍ഭം ധരിക്കുകയും അഭിമാനപ്രശ്‌നം ഭയന്ന് ജനിച്ചയുടന്‍ കുഞ്ഞിനെ കൊല്ലുകയുമായിരുന്നു. കേസില്‍ 29 സാക്ഷികളെ വിസ്തരിച്ച കോടതി 36 രേഖകളും 16 തൊണ്ടി മുതലുകളും പരിശോധിച്ചു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: