കൊല്ലം: മക്കളെ തീ കൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം നടന്നത്. തൊടിയൂര്‍ സായൂജ്യം വീട്ടില്‍ അര്‍ച്ചന (33)യാണ് മരിച്ചത്.
ഇവരുടെ എഴും രണ്ടും വയസുള്ള കുട്ടികളെയാണ് തീ കൊളുത്തിയത്. ഇവർ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് സൂചന. കുടുംബപ്രശ്നമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കുട്ടികളുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് പൊള്ളലേറ്റ നിലയില്‍ അര്‍ച്ചനയേയും മക്കളേയും കണ്ടത്. കുട്ടികള്‍ക്ക് 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കുട്ടികളെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അര്‍ച്ചനയുടെ ഭര്‍ത്താവ് പെയിന്‍റിങ് തൊഴിലാളിയാണ്. മരണകാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: