കമ്പം: വനത്തിനുള്ളിൽ കർഷകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ മലയാളി അടക്കം രണ്ട് തമിഴ്നാട് വനംവകുപ്പ് ജീവനക്കാർ അറസ്റ്റിൽ. തമിഴ്നാട് ഫോറസ്റ്റ് വാച്ചർ കുമളി സ്വദേശി ജോർജുകുട്ടി (ബെന്നി-55), ഗൂഡല്ലൂർ ഫോറസ്റ്റർ തിരുമുരുകൻ (32) എന്നിവരാണ് അറസ്റ്റിലായത്. ഗൂഡല്ലൂർ സ്വദേശി ഈശ്വരൻ (55) ആണ് മരിച്ചത്.
ഗുഡല്ലൂരിന് സമീപം വണ്ണാത്തിപ്പാറ വനമേഖലയിലാണ് ഇയാൾ വെടിയേറ്റ് മരിച്ചത്. മധുര ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് ഉദ്യോഗസ്ഥരെ ഇപ്പോൾ അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ഒക്ടോബർ 28ന് രാത്രിയാണ് വനപാലകരുടെ സർവീസ് റിവോൾവറിൽ നിന്ന് വെടിയേറ്റ് ഈശ്വരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചത്.
വനത്തിൽ പരിശോധനക്കിടെ ഈശ്വരൻ ഉദ്യോഗസ്ഥരെ കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഫോറസ്റ്റർ തിരുമുരുകൻ ഈശ്വരന്‍റെ നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ജീവൻ നഷ്ടപ്പെടാതെ അരക്ക് കീഴിൽ വെടിവയ്ക്കാകുന്നിരിക്കെ ജീവൻ നഷ്ടപ്പെടുന്ന തരത്തിലുള്ള പ്രവർത്തിയിൽ ബന്ധുക്കൾക്കും നാട്ടുകാർക്കും സംശയമുണ്ടായിരുന്നു.
മരിച്ച ഈശ്വരനോട് ഉദ്യോഗസ്ഥർക്ക് മുൻ വൈരാഗ്യമുണ്ടാ യിരുന്നതായി ആരോപിച്ച ബന്ധുക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. വനമേഖലയോട് ചേർന്ന് മരിച്ച ഈശ്വരന് കൃഷിഭൂമിയുണ്ട്. അറസ്റ്റിലായ ജോർജ് കുട്ടി നീണ്ട വർഷങ്ങളായി തമിഴ്നാട് വനം വകുപ്പിലുണ്ട്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: