കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് പവന് 800 രൂപ കൂടി വർധിച്ചതോടെ നിലവിൽ ഒരു പവൻ സ്വർണത്തിന് 49,440 രൂപയാണ് വില. ഫലത്തിൽ പണിക്കൂലി ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങാൻ അര ലക്ഷത്തിനു മുകളിൽ മുടക്കേണ്ടി വരും.
ഈ മാസം ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന കാഴ്ച്ചയാണ് നിലവിൽ. ഗ്രാമിന് 100 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
ഈ മാസത്തിന്‍റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്.
ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: