ഇടുക്കി: പൂട്ടിയിട്ട വർക്ക് ഷോപ്പിൽ നിന്നും ഇരുമ്പ് സാധനങ്ങൾ മോഷ്‌ടിച്ചു കടത്താൻ ശ്രമിച്ച കള്ളനെ വർക് ഷോപ്പ് ഉടമയുടെ മകൻ സാഹസികമായി പിടികൂടി. കട്ടപ്പന കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയന്‍ (27), സഹായി പുത്തന്‍പുരയിക്കല്‍ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച്ച പുലർച്ചെ കട്ടപ്പന ഓക്‌സീലിയം സ്‌കൂളിനു സമീപത്തെ വര്‍ക്ക് ഷോപ്പിലാണ് പ്രതികൾ മോഷണ ശ്രമം നടത്തിയത്. ഈ സമയത്ത് വര്‍ക്ക് ഷോപ്പിലെത്തിയ ഉടമ വേലായുധന്‍റെ മകന്‍ പ്രവീണും സുഹൃത്ത് തോംസണും കടയില്‍ ശബ്ദം കേട്ടു. വിഷ്‌ണു ഇരുമ്പ് സാധനം എടുത്ത് കടത്താൻ ശ്രമിക്കുന്നത് കണ്ടതോടെ പ്രവീണും തോംസണും തടഞ്ഞു.
ഇതോടെ ഇവർ തമ്മിൽ സംഘർഷമായി. അടിപിടിക്കിടെ ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് പ്രവീണിന് പരുക്കേറ്റു. ഇതിനിടെ മതില്‍ ചാടിക്കടന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് വിഷ്ണുവിന്‍റെ കാലിന് പരുക്കേറ്റു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കള്ളൻമാരെ തടഞ്ഞു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചു. കാലിന് പൊട്ടലുള്ളതിനാല്‍ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. മോഷണ സമയത്ത് വര്‍ക്ക് ഷോപ്പിനു പുറത്തായിരുന്നു നിതീഷ്. കട്ടപ്പന ഡി.വൈ.എസ്.പിയുടെ നിര്‍ദേശ പ്രകാരം കട്ടപ്പന പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. സുരേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: