www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ജപ്‌തി ഭീഷണി; കിടപ്പ് രോഗി സ്വയം കുത്തി ജീവനൊടുക്കി

ആകെയുള്ള കിടപ്പാടം കൂടി നഷ്‌ടമാകുമെന്ന് അറിഞ്ഞതോടെയാണ് ഇയാൾ സ്വയം ജീവനൊടുക്കിയതെന്നാണ് വിവരം
Share it:



പത്തനംതിട്ട: ബാങ്കിൽ നിന്നും ജപ്തി ഭീഷണി വന്നതിനു പിന്നാലെ കിടപ്പ് രോഗി സ്വയം കുത്തി ജീവനൊടുക്കി. പത്തനംതിട്ടയിലാണ് സംഭവം നടന്നത്. ആകെയുള്ള കിടപ്പാടം കൂടി നഷ്‌ടമാകുമെന്ന് അറിഞ്ഞതോടെയാണ് ഇയാൾ സ്വയം ജീവനൊടുക്കിയതെന്നാണ് വിവരം. പത്തനംതിട്ട നെല്ലിമുകള്‍ സ്വദേശി യശോധരനാണ് സ്വയം കുത്തി ആത്മഹത്യ ചെയ്തത്.

കാര്‍ഷിക വികസന ബാങ്കില്‍ നിന്നും എടുത്ത ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ ആയതോടെയാണ് ബാങ്ക് യശോദരന്‍റെ വീട് ജപ്തി ചെയ്യാന്‍ ഒരുങ്ങിയിരുന്നത്. ജപ്തി നടപടികള്‍ക്ക് ഒരു ദിവസം മുമ്പ് വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം യശോധരന്‍ സ്വയം കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു.

തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യശോദരന്‍ വ്യാഴാഴ്ച രാവിലെയാണ് മരണപ്പെട്ടത്. നിലവില്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു 

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. മേപ്പാടിയിലാണ് ആദിവാസി സ്ത്രീ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്. 

മേപ്പാടി പരപ്പന്‍പാറ കോളനിയിലെ സുരേഷിന്‍റെ ഭാര്യ മിനിയാണ് മരിച്ചത്. ആക്രമണത്തില്‍ സുരേഷിന് പരുക്കേറ്റിട്ടുണ്ട്. ഇരുവരും കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നില്‍ അകപ്പെട്ടത്.

മേപ്പാടിയില്‍ നിന്നും നിലമ്പൂരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം. വയനാട്ടില്‍ തുടര്‍ച്ചയായി വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. അതിനിടയിലാണ് വീണ്ടും ആക്രമണത്തില്‍ ഒരു സ്ത്രീകൂടി കൊല്ലപ്പെട്ടിരിക്കുന്നത്. 

Share it:

Kerala

Post A Comment: