തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വേനൽമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒൻപത് ജില്ലകളിലാണ് മൂന്ന് ദിവസത്തേക്ക് മഴ സാധ്യതയുള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട്, തൃശൂര്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത.
അതേസമയം പൊള്ളുന്ന ചൂടിനെ പൂര്‍ണമായി ശമിപ്പിക്കാന്‍ ഈ വേനല്‍ മഴയ്ക്ക് കഴിയില്ല. ഇന്ന് പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ എത്താനിടയുണ്ട്.
കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 38 ഡിഗ്രി വരെയും കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ 37 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ 36 ഡിഗ്രി വരെയും ചൂട് ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: