ഇടുക്കി: പതിവ് തെറ്റിക്കാതെ ഇത്തവണയും തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിനെ വെട്ടിലാക്കി എം.എം. മണി. മുൻ എംപി പി.ജെ. കുര്യനെതിരെയും ഡീൻ കുര്യാക്കോസ് എംപിക്കെതിരെയും കഴിഞ്ഞ ദിവസം മണി നടത്തിയ വിവാദ പരാമർശമാണ് ഇപ്പോൾ സംസ്ഥാന തലത്തിൽ ചർച്ചയായിരിക്കുന്നത്.
ഇരുവർക്കുമെതിരെ രൂക്ഷ ഭാഷയിൽ അധിഷേപം ഉന്നയിച്ച മണിയും പാർട്ടിയും ഇതോടെ വെട്ടിലായി. മണിയുടെ പരാമർശത്തിനെതിരെ ഉന്നതർ അടക്കം പ്രതികരണവുമായി രംഗത്തെത്തിയിട്ടുമുണ്ട്. ഇതിനിടെ പരാമർശം പിൻവലിക്കാൻ മണി തയാറായിട്ടില്ല.
എന്നാൽ മണിയുടേത് നാടൻ ശൈലിയാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ വാദം. അതേസമയം ഇത് നാടൻ ശൈലിയല്ലെന്നും ഇടുക്കിയിൽ ഇത്തരമൊരു ശൈലിയില്ലെന്നും ബോധപൂർവം പറയുന്നതാണെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ തിരിച്ചടി.
അതേസമയം പാർട്ടിയെ വെട്ടിലാക്കുന്ന മണിയുടെ വിവാദ പരാമർശത്തിനെതിരെ സിപിഎമ്മിനുള്ളിൽ തന്നെ വിവാദം ഉടലെടുത്തിട്ടുണ്ട്.
വ്യക്തിപരമായ പരാമര്‍ശങ്ങള്‍ പാടില്ലെന്ന പെരുമാറ്റ ചട്ടം നിലനില്‍ക്കെയാണ് തിങ്കളാഴ്ച വൈകിട്ട് സി.പി.എം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ അനീഷ് രാജന്‍ രക്തസാക്ഷിത്വ ദിനാചരണവുമായി ബന്ധപ്പെട്ട് തൂക്കുപാലത്ത് നടന്ന പൊതുയോഗത്തില്‍ എം.എം. മണി അധിക്ഷേപ പ്രസംഗം നടത്തിയത്.
ഡീന്‍ കുര്യക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിലാണെന്നും മണി പറഞ്ഞു. പൗഡറും പൂശി ഫോട്ടോയും എടുത്ത് നാട്ടുകാരെ ഇപ്പോ ഒലത്താം എന്ന് പറഞ്ഞാണ് ഡീന്‍ നടക്കുന്നത്, ഇനിയും ഒലത്തിയാല്‍ കെട്ടിവച്ച കാശ് പോലും ലഭിക്കില്ല.
ഷണ്ഡന്മാരെ ജയിപ്പിച്ചുവിട്ടാല്‍ അനുഭവിക്കും വോട്ട് ചെയ്തവരൊക്കെ അനുഭവിച്ചോ, ഡീനിന്‍റെ മുന്‍ഗാമിയായിരുന്ന പി.ജെ. കുര്യന് വേറെ പണിയായിരുന്നു എന്നിങ്ങനെയായിരുന്നു മണിയുടെ പരാമര്‍ശങ്ങള്‍. മുമ്പ് പല തവണ പ്രസംഗത്തിന്‍റെ പേരില്‍ വിവാദം സൃഷ്ടിച്ച മണി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സ്ഥാനാര്‍ഥിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അതിരുവിട്ടതാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: