ഇടുക്കി: സ്വകാര്യ ചാനല്‍ കട്ടപ്പന നഗരത്തില്‍ നടത്തിയ സംവാദ പരിപാടി അലങ്കോലമാക്കിയ സംഭവത്തില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. 30 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കട്ടപ്പന പോലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ ചാനല്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചക്കിടെ വാക്ക് തര്‍ക്കം ഉണ്ടാകുകയും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കസേരകള്‍ വലിച്ചെറിയുകയും ആക്രമണം നടത്തുകയുമായിരുന്നു.
ഇതോടെ ചര്‍ച്ച അലങ്കോലപ്പെട്ടു. ചാനലിന്റെ ഉപകരണങ്ങള്‍ക്കും കേടുപാടുണ്ടായി. തുടര്‍ന്ന് ചാനല്‍ റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ബിജെപി പ്രതിനിധി ശ്രീനഗരി രാജന്‍ സംസാരിക്കവെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അക്രമണം നടത്തിയത്.
Join Our Whats App Channel
https://whatsapp.com/channel/0029VaA6c1sICVfjMC9bXe1y
Post A Comment: