ഇടുക്കി: ആൾക്കൂട്ടത്തിനു മുന്നിൽ സിനിമാ സ്റ്റൈലിൽ ജയൻ കളിക്കാൻ ചെന്ന എസ്.ഐക്ക് കണക്കിന് കിട്ടി. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിലെ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ രാത്രി ഒൻപതിനും 10നും ഇടയിലായിരുന്നു സിനിമാ കഥകളെ വെല്ലുന്ന സംഭവങ്ങൾ.
രാത്രി നഗരത്തിൽ പൊലീസ് ജീപ്പിൽ റോന്ത് ചുറ്റുന്നതിനിടെയാണ് നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുമായി വന്ന കഷ്ടി 18 വയസ് തോന്നിക്കുന്ന പയ്യൻ പൊലീസ് ജീപ്പിനു മുമ്പിൽപെട്ടത്. സമീപത്ത് കാഴ്ച്ചക്കാരായി ചിലരെ കണ്ടതോടെ പൊലീസ് ജീപ്പിലിരുന്ന എസ്ഐ ഏമാന്‍റെ സിരകൾ ഉണർന്നു. ജീപ്പിൽ നിന്നും സുരേഷ് ഗോപി സ്റ്റൈലിൽ ചാടിയിറങ്ങിയ ഏമാൻ ബൈക്കിൽ പിടിയിട്ടു.
ജയൻ സ്റ്റൈലിൽ ബൈക്കും എസ്ഐയും അൽപനേരം മൽപ്പിടുത്തം നടത്തിയെങ്കിലും പയ്യൻ ആക്സിലേറ്റർ അമർത്തി തിരിച്ചതോടെ എസ്ഐ ഏമാൻ തെറിച്ച് സമീപത്തെ ഭിത്തിയിൽ. പിന്നാലെ ബൈക്കും പയ്യനും.
ഇതോടെ നാട്ടുകാരും ഓടിക്കൂടി. സർവവും കൈവിട്ട് പോയെന്ന് കണ്ടതോടെ ഏമാൻ അയ്യോപാവം പിടിച്ച 18 കാരനെ അന്താരാഷ്ട്ര കുറ്റവാളിയാക്കി. ഓടിക്കൂടിയ നാട്ടുകാരോട് ഇത് കൊടും കുറ്റവാളിയാണെന്നും നിരവധി കേസുകളിലെ പ്രതിയാണെന്നും കഞ്ചാവ് കടത്താണെന്നും വരെ ഏമാൻ തട്ടി.
കഥയറിയാത്ത നാട്ടുകാർ പയ്യനെ വട്ടം വളഞ്ഞു. വണ്ടിയിലുണ്ടായിരുന്ന പൊലീസും ചേർന്നതോടെ പയ്യന്‍റെ കാര്യം കട്ടപ്പൊക. എസ്ഐയെ ഡ്യൂട്ടിക്കിടെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നതടക്കമുള്ള വകുപ്പുകളായിരിക്കും ഇനി 18 കാരനെ കാത്തിരിക്കുന്നത്.
ഇതിനിടെ പരുക്കേറ്റ എസ്ഐ ആശുപത്രിയിൽ ചികിത്സ തേടിയെന്നാണ് അറിവ്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: