കൊച്ചി: ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ പി.സി. ജോർജ് പടിക്ക് പുറത്ത്. പത്തനംതിട്ടയിൽ പി.സി. ജോർജിന് അവസരം കിട്ടുമെന്നായിരുന്നു സൂചനകൾ. എന്നാൽ മണ്ഡലത്തിൽ അനിൽ ആന്‍റണിക്കാണ് ബിജെപി അവസരം നൽകിയിരിക്കുന്നത്.
സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ കടുത്ത അതൃപ്തിയുമായി പി.സി. ജോർജ് രംഗത്തെത്തി. പത്തനംതിട്ടയ്‌ക്കോ കേരളത്തിനോ അനില്‍ ആന്‍റണി സുപരിചിതനല്ലെന്നും എ.കെ. ആന്‍റണിയുടെ മകനാണ് എന്ന പേരു മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. അനിലിന് ഡല്‍ഹിയായിട്ട് മാത്രമാണ് ബന്ധമുള്ളത്. കേരളം എന്താണെന്ന് അറിയില്ലെന്നും പിസി ജോർജ് പറഞ്ഞു.
ഒരു ചെറുപ്പക്കാരന്‍ എന്നതിനപ്പുറം അയാളുടെ കഴിവുകളെ കുറിച്ച് ചോദിച്ചാല്‍ പറയാന്‍ ഒന്നുമില്ല. പത്തനംതിട്ടയില്‍ ആര്‍എസ്എസുകാരും ബിജെപിക്കാരും എന്‍റെ പേര് പറഞ്ഞിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി ആകാനുള്ള മോഹം തനിക്ക് ഇല്ലായിരുന്നു.
താന്‍ സ്ഥാനാര്‍ത്ഥിയാകാതിരിക്കാന്‍ വെള്ളാപ്പള്ളിയും തുഷാറും ശ്രമിച്ചു. വെള്ളാപ്പള്ളി പിണറായിയുടെ ആളും തുഷാര്‍ ബിജെപിയുമാണ്. ഇത് ശരിയായ നടപടിയല്ല. താന്‍ ജയിച്ചാല്‍ ഇവരുടെ കച്ചവടം നടക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് എതിര്‍ത്തതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം പി.സി ജോർജിന് അർഹമായ സ്ഥാനം നൽകുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.
195 സ്ഥാനാര്‍ത്ഥികളാണ് ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്. 47 പേര്‍ യുവസ്ഥാനാര്‍ത്ഥികളാണ്. 28 പേര്‍ വനിതാ സ്ഥാനാര്‍ത്ഥികളാണ്. 34 കേന്ദ്രമന്ത്രിമാര്‍ മത്സര രംഗത്തുണ്ട്. രണ്ട് മുന്‍ മുഖ്യമന്ത്രിമാരും മത്സരിക്കും.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: