കോന്നി: കളിക്കുന്നതിനിടെ തൊട്ടിൽ കുരുങ്ങി അഞ്ച് വയസുകാരി മരിച്ചു. പത്തനംതിട്ട കോന്നി ചെങ്ങറ ഹരിവിലാസത്തിൽ ഹരി- നീതു ദമ്പതികളുടെ മകൾ ഹൃദ്യയാണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നിനായിരുന്നു അപകടം.
സംഭവസമയത്ത് കുട്ടിയുടെ മുത്തച്ഛൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കള്‍ ഇളയകുഞ്ഞിനെക്കൊണ്ട് ആശുപത്രിയിലേക്ക് പോയിരിക്കുകയായിരുന്നു.
ഇളയകുഞ്ഞിനായി കെട്ടിയ തൊട്ടിലില്‍ ഹൃദ്യ കളിക്കുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. തൊട്ടിലില്‍ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു.
ഉടന്‍ തന്നെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
ഇരട്ടക്കൊലക്കേസ്; മുഖ്യ പ്രതിക്കെതിരെ ബലാത്സംഗ കേസും
ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലക്കേസിലെ മുഖ്യ പ്രതിക്കെതിരെ ബലാത്സംഗ കേസ്. കേസിലെ മുഖ്യ പ്രതിയും ആഭിചാര ക്രിയകൾ ചെയ്യുന്ന ദുർമന്ത്രവാദിയുമായ പുത്തൻപുരയ്ക്കൽ നിതീഷിനെതിരെയാണ് കട്ടപ്പന പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
മന്ത്രവാദത്തിന്‍റെ മറപറ്റി തന്നെ പ്രതി പീഡനത്തിനിരയാക്കിയതായി വീട്ടമ്മ നൽകിയ പരാതിയിലാണ് നടപടി. 2016 മുതൽ പലതവണ പീഡിപ്പിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതി ലഭിച്ചതിനു പിന്നാലെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതിക്കെതിരെ പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
ഗാന്ധർവ പൂജയെന്ന് വിശ്വസിപ്പിച്ചാണ് വീട്ടമ്മയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നത്. ഗന്ധർവൻ പ്രസാദിക്കണമെങ്കിൽ താനുമായി ലൈംഗിക ബന്ധത്തിലേർപ്പെടമെന്നാണ് ഇയാൾ വീട്ടമ്മയെ വിശ്വസിപ്പിച്ചിരുന്നത്. തുടർന്ന് പലതവണ ഇവരുമായി ലൈംഗികമായി ബന്ധപ്പെട്ടു. ആഭിചാര ക്രിയകൾക്ക് ശേഷമായിരുന്നു പീഡനം. തുടർച്ചയായ പീഡനവും ആഭിചാര ക്രിയകളും വീട്ടമ്മയുടെ മാനസിക നിലയെ ബാധിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
Post A Comment: