ഇടുക്കി: ഹൈറേഞ്ച് മേഖലയിലെ കുരുമുളക് മോഷ്ടാക്കളായ മൂന്ന് പേരും മോഷ്ടിച്ച കുരുമുളക് വാങ്ങി വിൽപ്പന നടത്തുന്ന മലഞ്ചരക്ക് വ്യാപാരിയും അറസ്റ്റിൽ.
കട്ടപ്പന കല്ലുകുന്ന് പീടികപ്പുരയിടത്തില്‍ അഖില്‍ (28), തൊവരയാര്‍ കല്യാണതണ്ട് പയ്യംപളളിയില്‍ രഞ്ചിത്ത് (27), വാഴവര കൗന്തി കുഴിയത്ത് ഹരികുമാര്‍ (30) എന്നിവരും മലഞ്ചരക്ക് വ്യാപാരി കട്ടപ്പന സാഗരാ ജംക്ഷന്‍ കരമരുതുങ്കല്‍ പുത്തന്‍പുരയ്ക്കല്‍ സിംഗിള്‍ മോന്‍ (44) എന്നയാളുമാണ് അറസ്റ്റിലായത്.
ഇയാളുടെ കടയില്‍ നിന്നും പ്രതികള്‍ വില്‍പ്പന നടത്തിയ കുരുമുളക് കണ്ടെത്തിയിരുന്നു. തങ്കമണി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഈ പ്രതികള്‍ മോഷണം ചെയ്തിരുന്ന മുതലുകള്‍ സിംഗിള്‍മോന്‍ വാങ്ങി കച്ചവടം നടത്തിയിട്ടുണ്ട്. മോഷണക്കേസില്‍ അറസ്റ്റിലായവര്‍ കൊലപാതകം, അടിപിടി, കഞ്ചാവ് കച്ചവടം തുടങ്ങി നിരവധി കേസുകളിലെ പ്രതികളാണ്.
തുടര്‍ച്ചയായുണ്ടായ മോഷണത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെയും കട്ടപ്പന ഡി.വൈ.എസ്.പി.യുടെയും നിര്‍ദേശ പ്രകാരം കട്ടപ്പന പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികൾ നടത്തിയ കൂടുതൽ മോഷണത്തെ കുറിച്ചും അന്വേഷണം നടന്നു വരികയാണ്. മോഷണ മുതലുകൾ വാങ്ങി വിൽക്കുന്ന സിംഗിൾ മോന്‍റെ ഇടപാടുകളും പരിശോധിക്കുന്നുണ്ട്.
Post A Comment: