ചെന്നൈ: വിവാഹ മോചന വാർത്തകൾ ചൂട് പിടിക്കുന്നതിനിടെ ചൂടൻ ചുംമ്പന രംഗം ചർച്ചയാക്കി നയൻസ് ആരാധകർ. വിവാഹ വാർഷിക ദിനത്തിൽ പകർത്തിയ ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
തെന്നിന്ത്യൻ താര സുന്ദരി നയൻസും ഭർത്താവ് വിഘ്നേശും തമ്മിൽ വിവാഹ മോചിതരാകുകയാണെന്ന് അടുത്തിടെ സോഷ്യൽ മീഡിയയിൽ വാർത്ത പരന്നിരുന്നു. ഇതിനു പിന്നാലെയാണ് പഴയ ഒരു വീഡിയോ ആരാധകർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്.
ഓടക്കുഴല്‍ വിദ്വാന്‍ നവീനൊപ്പമുള്ളതാണ് വീഡിയോ. മറുവാര്‍ത്തൈ കേള്‍ക്കാതെ എന്ന പാട്ടിന് വീഡിയോയില്‍ ഓടക്കുഴല്‍ വായിക്കുകയാണ് നവീന്‍ ചെയ്യുന്നത്.
ഈ സമയത്ത് നയന്‍താര വിഘ്‌നേശ് ശിവനെ ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. വിഘ്‌നേശ് ശിവന്‍റെയും നയന്‍താരയുടെയും വിവാഹ വാര്‍ഷികത്തിന് എടുത്തതാണ് നവീന്‍ പുറത്തുവിട്ട ആ വീഡിയോ എന്നതും കൗതുകമാണ്.
സംവിധായകന്‍ അരുണ്‍രാജ കാമരാജിനറെ പുതിയ ചിത്രത്തില്‍ നയന്‍താര നായികയാകും എന്ന് അടുത്തിടെ ഒരു റിപ്പോര്‍ട്ടുണ്ടായതും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. നയന്‍താരയുടേത് നായികാ പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. എന്തായിരിക്കും പ്രമേയമെന്ന് വെളിപ്പെടുത്തിയിട്ടില്ല.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: