www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാട്ടുപന്നിയെ പേടിച്ചോടിയ വീട്ടമ്മ കിണറ്റിൽ വീണ് കിടന്നത് ഒരു ദിവസം

Share it:



പത്തനംതിട്ട: കാട്ടുപന്നിയെ കണ്ട് ഭയന്നോടിയ വീട്ടമ്മ കിണറ്റിൽ വീണു. അടൂർ പരുത്തിപ്പാറയിലാണ് സംഭവം നടന്നത്. വയല പരുത്തിപ്പാറ സ്വദേശി എലിസബത്ത് ബാബുവാണ് 50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണത്. ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം.  

എലിസബത്തിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ വീണ നിലയിൽ കണ്ടത്. പന്നിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാനായി എലിസബത്ത് സമീപത്തെ നെറ്റ് ഇട്ട് മൂടിയ കിണറ്റിന് മുകളിലേക്ക് ഓടിക്കയറിയപ്പോഴാണ് നെറ്റ് പൊട്ടി കിണറ്റില്‍ വീണത്. 

ഈ സമയം എലിസബത്ത് കിണറ്റില്‍ വീണ കാര്യം അറിയാതെ വീട്ടുകാരും നാട്ടുകാരും എലിസബത്തിനായി തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇന്ന് ഉച്ചയ്ക്ക് മൂന്നിന് എലിസബത്ത് കിണറ്റീല്‍ വീണ വിവരം അറിയുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അടൂരില്‍ നിന്നും എത്തിയ ഫയര്‍ ഫോഴ്‌സ് സംഘം എലിസബത്തിനെ രക്ഷപെടുത്തി. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

Kerala

Post A Comment: