ഭോപ്പാൽ: നിശ്ചയിച്ച സ്ത്രീധനം നൽകാത്തതിന്‍റെ പേരിൽ കല്യാണപന്തലിൽ കൂട്ടത്തല്ല്. മധ്യപ്രദേശിലെ ഒരു കല്യാണപന്തലിലാണ് കൂട്ടയടി നടന്നത്.
വിവാഹച്ചടങ്ങുകള്‍ക്കായി വധുവിന്‍റെയും വരന്‍റെയും വീട്ടുകാര്‍ നിശ്ചയിച്ച സമയത്തു മണ്ഡപത്തില്‍ എത്തി. എന്നാല്‍, മാല കൈമാറ്റത്തിനു തൊട്ടുമുന്‍പായി സ്ത്രീധനമായി ആവശ്യപ്പെട്ട ബൈക്കും സ്വര്‍ണമാലയും നല്‍കണമെന്നു വരന്‍ നിര്‍ബന്ധം പിടിച്ചു.
ഇപ്പോള്‍ തരാന്‍ കഴിയില്ലെന്നു വധുവിന്‍റെ വീട്ടുകാര്‍ അറിയിച്ചതോടെ രോഷാകുലനായ വരന്‍ വിവാഹത്തില്‍നിന്നു പിന്മാറുകയാണെന്നു പ്രഖ്യാപിച്ചു. തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കവും കൈയാങ്കളിയുമായി.
വരന്‍ വധുവിന്‍റെ അച്ഛനെ മര്‍ദിക്കാനും ശ്രമിച്ചു. സംഘര്‍ഷത്തിനൊടുവില്‍ വരനും സംഘവും വിവാഹവേദി വിട്ടു പോകുകയുംചെയ്തു. ഇനി സ്ത്രീധന തുക നല്‍കാന്‍ കഴിഞ്ഞാലും ഇത്തരത്തിലൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാട് വധുവും സ്വീകരിച്ചു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: