www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മരത്തിൽ തൂങ്ങിക്കിടന്ന പാമ്പ് വാച്ചറുടെ തലയിൽ കടിച്ചു

Share it:



ഇടുക്കി: വനത്തിൽ പട്രൊളിങ്ങ് നടത്തുന്നതിനിടെ മരത്തിൽ തൂങ്ങിക്കിടന്ന പാമ്പ് വനംവകുപ്പ് വാച്ചറുടെ തലയിൽ കടിച്ചു. പെരിയാർ കടുവാ സങ്കേതത്തിലായിരുന്നു സംഭവം. കുമളി മന്നാക്കുടി സ്വദേശി ശ്രീജിത്തി (28)നാണ് പാമ്പ് കടിയേറ്റത്. 

പെരിയാർ കടുവ സങ്കേതത്തിലെ തേക്കടി റേഞ്ചിൽപെട്ട ബ്രാണ്ടിപാറയിൽ ഇന്ന് രാവിലെ പതിനൊന്നോടെ യാണ് സംഭവം നടന്നത്. വനത്തിലൂടെ പട്രോളിങ് നടത്തവേ മരത്തിൽ തൂങ്ങി കിടന്ന അണലി വർഗത്തിൽപെട്ട പാമ്പ് ശ്രീജിത്തിന്‍റെ തലയിൽ കടിക്കുകയായിരുന്നു. 

ഉടൻ തന്നെ വനം വകുപ്പിന്‍റെ ജീപ്പിൽ തേക്കടിയിലെത്തിച്ച ശ്രീജിത്തിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

Idukki

Mostreaded

Post A Comment: