ഇടുക്കി: കട്ടപ്പന നഗരത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറെ ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പേരെ പൊലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്‌തു. കട്ടപ്പന പ്ലാത്തോട്ടാനിക്കല്‍ സാബു ജോസഫ് (56), കൊല്ലത്തേട്ട് ബാബു ഫ്രാന്‍സിസ് (41), വാലേപ്പറമ്പില്‍ സുരേഷ് (51) എന്നിവരെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തത്.
വെള്ളിയാഴ്ച്ച കട്ടപ്പന നഗരത്തിലായിരുന്നു ക്രൂരമായ സംഭവം. സ്വത്ത് തർക്കത്തെ തുടർന്ന് പ്രതികൾ ഓട്ടോറിക്ഷാ ഡ്രൈവറായ കട്ടപ്പന മുണ്ടുനടയ്ക്കല്‍ സുനില്‍ കുമാറിനെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു.
അഞ്ചംഗ സംഘമാണ് മർദനം അഴിച്ചു വിട്ടത്. വലിയ കമ്പ് കൊണ്ട് സുനിൽകുമാറിനെ സംഘം മർദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചു. കണ്ടാലറിയാവുന്ന രണ്ട് പേരെയും പ്രതി ചേർത്തിട്ടുണ്ട്.
നിരവധി പേർ നോക്കി നിൽക്കെയായിരുന്നു സംഘം ക്രൂരമായ മർദനം അഴിച്ചു വിട്ടത്. തുടർന്ന് സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
രാത്രിയിൽ വേനൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി വേനൽ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിലാണ് രാത്രി മിതമായ തോതിൽ മഴ പെയ്യാൻ സാധ്യതയുള്ളത്.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസർകോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേരളത്തിലെ ചില ജില്ലകളിൽ നേരിയ തോതിൽ മഴ ലഭിച്ചിരുന്നു. മഴ പെയ്‌താലും ചൂടിനു കാര്യമായ കുറവുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. നിലവിൽ വിവിധ ജില്ലകളിൽ ശരാശരിയിലും ഉയർന്ന ചൂടാണ് രേഖപ്പെടുത്തുന്നത്.
Post A Comment: