പ്രണയം പരാജയപ്പെട്ടാൽ മുൻ പങ്കാളിക്കിട്ട് ഒരു പണികൊടുക്കുന്നതൊക്കെ സാധാരണം. എന്നാൽ മണിക്കൂറുകളോളം കാമുകിയെ പ്രാഥമിക കൃത്യം നിർവഹിക്കാൻ അനുവദിക്കാതെ പെടുത്തിയ കാമുകനാണ് ഇപ്പോൾ സൈബർ ലോകത്ത് ശ്രദ്ധ നേടുന്നത്. റെഡ്ഡിറ്റിലാണ് യുവതി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. സംഭവം മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ കാമുകീ കാമുകൻമാർ വാർത്താ താരമാകുകയായിരുന്നു.
പ്ലംബറായ കാമുകൻ കാമുകിക്കിട്ട് കൊടുത്ത പണിയാണ് സംഭവം. പണം ചെലവഴിക്കാനും എന്തിനെങ്കിലും പണം അടക്കാനും ഒക്കെ മടിയുള്ള ആളായിരുന്നു കാമുകൻ. കറന്‍റ് ബില്ലൊക്കെ യുവതി തന്നെയാണ് എപ്പോഴും അടക്കുന്നത്.
മാത്രമല്ല, റെസ്റ്റോറന്‍റുകളിലും മറ്റും പോയാല്‍ വെയിറ്റര്‍മാര്‍ക്ക് ടിപ്പും കൊടുക്കില്ല. ഇത് യുവതിക്ക് തീരെ ഇഷ്ടമുള്ള കാര്യമായിരുന്നില്ല. അങ്ങനെ അവള്‍ അവനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. രണ്ടുപേരും പിരിഞ്ഞു കഴിഞ്ഞപ്പോള്‍ യുവാവ് തന്‍റെ സാധനങ്ങളെല്ലാം വാരി പെട്ടിയിലാക്കി അവിടെ നിന്നും പോയി.
കുറച്ച് നേരം കിടക്കാം എന്ന് കരുതി യുവതി കിടക്കയില്‍ കിടന്നു. പക്ഷേ, ഉറങ്ങിപ്പോയി. ഉറങ്ങി എഴുന്നേറ്റ് ബാത്ത്‌റൂമില്‍ പോകാന്‍ തോന്നിയ യുവതി നേരെ ബാത്ത്‌റൂമിലെത്തി. എന്നാല്‍, അവിടെ കണ്ട കാഴ്ച അവളെ ഞെട്ടിച്ചുകളഞ്ഞു. ടോയ്‌ലെറ്റില്‍ ക്ലോസറ്റില്ല. പ്ലംബറായ കാമുകന്‍ അതും അഴിച്ചെടുത്താണ് സ്ഥലം വിട്ടത്.
ഒടുവില്‍ ബാത്ത്‌റൂമില്‍ പോവാനുള്ള തോന്നല്‍ കലശലായതോടെ യുവതിക്ക് ടാക്കോ ബെല്ലിലേക്ക് പോകേണ്ടി വന്നു. എന്നാല്‍, അവിടെ ബാത്ത്‌റൂം ഉപയോഗിക്കണമെങ്കില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യണമായിരുന്നു. കാമുകൻ കൊടുത്ത പണിയിൽ മണിക്കൂറുകളോളമാണ് യുവതി ശങ്ക അടക്കി വക്കേണ്ടി വന്നത്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു
കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. മേപ്പാടിയിലാണ് ആദിവാസി സ്ത്രീ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്.
മേപ്പാടി പരപ്പന്‍പാറ കോളനിയിലെ സുരേഷിന്‍റെ ഭാര്യ മിനിയാണ് മരിച്ചത്. ആക്രമണത്തില്‍ സുരേഷിന് പരുക്കേറ്റിട്ടുണ്ട്. ഇരുവരും കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നില്‍ അകപ്പെട്ടത്.
മേപ്പാടിയില്‍ നിന്നും നിലമ്പൂരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം. വയനാട്ടില്‍ തുടര്‍ച്ചയായി വന്യജീവി ആക്രമണത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. അതിനിടയിലാണ് വീണ്ടും ആക്രമണത്തില്‍ ഒരു സ്ത്രീകൂടി കൊല്ലപ്പെട്ടിരിക്കുന്നത്.
Post A Comment: