www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (1967) Idukki (1899) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ആളില്ലാത്ത സമയത്ത് വീട്ടിൽ കാമുകനെ കയറ്റി; 19 കാരിയെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു

അമ്മ വീട്ടിലെത്തിയപ്പോൾ മകൾക്കൊപ്പം കാമുകൻ..... 19 കാരി കൊല്ലപ്പെട്ടു.
Share it:



ബംഗളൂരു: വീട്ടിലേക്ക് കാമുകനെ കയറ്റിയ മകളെ അമ്മ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ഹൈദ്രാബാദിലെ ഇബ്രാഹീം പട്ടണത്തിൽ ബുധനാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. 

വീട്ടിൽ ആളില്ലാത്ത സമയത്താണ് പെൺകുട്ടിയുടെ കാമുകൻ വീട്ടിലെത്തിയത്. 19 വയസുകാരിയായ ഭാര്‍ഗവിയാണ് സ്വന്തം വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ ഭാര്‍ഗവിയെ വീട്ടില്‍ തനിച്ചാക്കി ജോലിക്ക് പോയ അമ്മ ജന്‍ഗമ്മ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായാണ് തിരിച്ചെത്തിയത്. 

ഈ സമയം ഭാര്‍ഗവിയുടെ കാമുകനായ യുവാവ് വീട്ടിലുണ്ടായിരുന്നു. അമ്മ വീട്ടില്‍ കയറി യുവാവിനെ പുറത്താക്കി. ശേഷം ഇതേച്ചൊല്ലി ഭാര്‍ഗവിയോടെ കയര്‍ക്കുകയും ഉപദ്രവിക്കുകയും ചെയ്തു.

മര്‍ദനത്തിനൊടുവിലാണ് സാരി ഉപയോഗിച്ച് ഭാര്‍ഗവിയുടെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് പൊലീസ് പറയുന്നു. ഭാര്‍ഗവിയെ ഉപദ്രവിക്കുന്നതും കൊലപ്പെടുത്തിയതും ജനലിലൂടെ കണ്ട പ്രായപൂര്‍ത്തിയാവാത്ത സഹോദരനാണ് അമ്മയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. 

സംഭവം പൂര്‍ണമായി സഹോദരന്‍ കണ്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഭാര്‍ഗവിക്ക് കുടുംബാംഗങ്ങള്‍ വിവാഹാലോചനകള്‍ നടത്തിവരികയായിരുന്നു എന്നും എത്രയും വേഗം വിവാഹം നടത്താനായിരുന്നു പദ്ധതിയെന്നും പൊലീസ് കണ്ടെത്തി.

Join Our Whats App group

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

National

Post A Comment: