ദുംക: ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച സ്പാനിഷ് യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തു. ജാർഖണ്ഡിലെ ദുംകയിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി ഹന്‍സ്ദിഹ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുറുമഹട്ടിലാണ് സംഭവം. മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദുംകയിലെ കുഞ്ചി ഗ്രാമത്തില്‍ ടെന്‍റുകളില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു യുവതിയും ഭര്‍ത്താവും. സംഭവസമയത്ത് ദമ്പതികള്‍ ബൈക്കില്‍ ബീഹാറിലെ ഭഗല്‍പൂരിലേക്ക് പോവുകയായിരുന്നു.
ഏകദേശം എട്ട് മുതല്‍ 10 വരെ പേര്‍ ഇവരെ തടഞ്ഞ അക്രമി സംഘത്തിലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.
ടൂറിസ്റ്റ് വിസയിലാണ് യുവതിയും ഭര്‍ത്താവും ഇന്ത്യയിലെത്തിയത്. ഇവര്‍ ഏഷ്യയെ ചുറ്റിപ്പറ്റിയുള്ള യാത്രയിലായിരുന്നു. ദുംകയില്‍ എത്തുന്നതിന് മുമ്പ് ദമ്പതികള്‍ ബംഗ്ലാദേശിലും പാകിസ്ഥാനിലും പോയിരുന്നു. ജാര്‍ഖണ്ഡില്‍ നിന്ന് നേപ്പാളിലേക്ക് പോകാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്.
പീഡനത്തിനിരയായ സ്പാനിഷ് യുവതി ഇപ്പോള്‍ സരായാഹത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ (സിഎച്ച്‌സി) ആശുപത്രിയില്‍ ചികിത്സയിലാണ്. ദുംക പൊലീസ് സൂപ്രണ്ട് വെള്ളിയാഴ്ച രാത്രി കുറ്റകൃത്യം നടന്ന സ്ഥലത്തെത്തി ക്യാമ്പ് ചെയ്തിരുന്നു. കേസില്‍ നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്, കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണ്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: