ഇടുക്കി: സ്വന്തം ചോരയിൽ പിറന്ന നവജാത ശിശുവിനെ അടക്കം കൊലപ്പെടുത്തിയ കട്ടപ്പന ഇരട്ടക്കൊലക്കേസിലെ മുഖ്യ പ്രതി നിതീഷ് പൊലീസ് ക്രൈം റെക്കോർഡ്‌സിനെ വെല്ലുന്ന സൈക്കോ കൊലയാളി. സുഹൃത്തിന്‍റെ പിതാവ്, സുഹൃത്തിന്‍റെ സഹോദരിയിൽ തനിക്കുണ്ടായ നവജാത ശിശു എന്നിവരെയാണ് നിതീഷ് കൊല ചെയ്‌തത്. ഇതിൽ സുഹൃത്തിന്‍റെ പിതാവിന്‍റെ ജഡം വാടക വീട്ടിലെ തറയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയെങ്കിലും നവജാത ശിശുവിന്‍റെ മൃതദേഹാവശിഷ്ടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മോഷണക്കേസിൽ തുടങ്ങിയ അന്വേഷണം കേരളത്തെ തന്നെ നടുക്കിയ കൊലക്കേസിലേക്കായിരുന്നു വഴി തുറന്നത്. അതേസമയം മുഖ്യ പ്രതിയായ നിതീഷ് സമാനതകളില്ലാത്ത സൈക്കോ കൊലയാളിയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
രണ്ട് കൊലപാതകങ്ങളും അതിക്രൂരമായി നിർവഹിച്ചതിനൊപ്പം ദുർമന്ത്രവാദവും ആഭിചാരക്രിയകളും നടത്തി സുഹൃത്തിന്‍റെ കുടുംബത്തെ ഒന്നടംങ്കം സമനില തെറ്റിച്ചതും ഇയാളുടെ തന്ത്രമായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. സ്വന്തം ചെയ്‌തികൾ ഉൾപ്പെടുത്തി നോവൽ രചിച്ച് ആയത് ഓൺലൈൻ മാഗസിനിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.
പൊലീസ് പിടിയിലായിട്ടും പരസ്പര വിരുദ്ധമായ കാര്യങ്ങൾ സംസാരിച്ച് അന്വേഷണ സംഘത്തെ അടക്കം വഴി തെറ്റിക്കാനായിരുന്നു ഇയാളുടെ ശ്രമം. ദുർമന്ത്രവാദമായിരുന്നു ഇയാളുടെ ഇഷ്ട വിഷയം. ഇത്തരം പുസ്തങ്ങൾ വായിക്കുന്നതും സിനിമ കാണുന്നതും ഇയാൾക്ക് ഹരമായിരുന്നു. സ്വയം മന്ത്രവാദിയെന്ന് വിശേഷിപ്പിച്ച ഇയാൾ ഗാന്ധർവ പൂജയെന്ന പേരിലാണ് ആഭിചാര ക്രിയകൾ ചെയ്‌തിരുന്നത്.
ആഭിചാര ക്രിയകൾ ചെയ്‌തിരുന്ന ഇയാൾ വയോധികയായ വീട്ടമ്മയെയും മകളെയും ലൈംഗികമായും പീഡിപ്പിച്ചതായും പൊലീസിന് വിവരം ലഭിച്ചു. ഇതിൽ വയോധിക ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഇതിൽ പ്രതിക്കെതിരെ ബലാത്സംഗകേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തു.
ആഭിചാര ക്രിയയയിൽ ഗന്ധർവൻ പ്രസാദിക്കുന്നതിനെന്ന പേരിലാണ് ലൈംഗിക ചൂഷണം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. പൂജയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു ലൈംഗിക ചൂഷണം. ലൈംഗിക ചൂഷണത്തിന് മുമ്പ് പൂജകൾ നടത്തുന്നതും ഇയാളുടെ പതിവായിരുന്നു.
പീഡനത്തിനിരയായ സ്ത്രീകളെ മന്ത്രവാദവും ദുഷ് ക്രിയകളും നടത്തി ഭയപ്പെടുത്തും. തുടർന്നായിരുന്നു ലൈംഗിക ചൂഷണം. പ്രതി കൂടുതൽ ഇടങ്ങളിൽ സമാനമായി ദുർമന്ത്രവാദം നടത്തിയിട്ടുണ്ടോയെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
Join Our Whats App group
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
രാത്രിയിൽ വേനൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി വേനൽ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിലാണ് രാത്രി മിതമായ തോതിൽ മഴ പെയ്യാൻ സാധ്യതയുള്ളത്.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസർകോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേരളത്തിലെ ചില ജില്ലകളിൽ നേരിയ തോതിൽ മഴ ലഭിച്ചിരുന്നു. മഴ പെയ്‌താലും ചൂടിനു കാര്യമായ കുറവുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. നിലവിൽ വിവിധ ജില്ലകളിൽ ശരാശരിയിലും ഉയർന്ന ചൂടാണ് രേഖപ്പെടുത്തുന്നത്.
Post A Comment: