ഇടുക്കി: കഴിഞ്ഞ ദിവസം പുലിയെ കണ്ട അയ്യപ്പൻകോവിൽ ആലടി പ്രദേശത്ത് കൂടുതൽ പേർ പുലിയെ കണ്ടതായി വിവരം. കട്ടപ്പന- കുട്ടിക്കാനം സംസ്ഥാന പാതയുടെ 50 മീറ്റർ മാത്രം അകലെയാണ് വ്യാഴാഴ്ച്ച വൈകിട്ട് പുലിയെയും കുട്ടിയെയും കണ്ടത്.
ആലടി ടൗണിനു സമീപം വട്ടപ്പറമ്പില്‍ ലിബിന്‍, പുളിയ്ക്കല്‍ നിതിന്‍ എന്നിവരാണ് പുലിയെ കണ്ടതായി പറയുന്നത്. ലിബിന്‍റെ തൊട്ടടുത്ത കാട് വളര്‍ന്നു നില്‍ക്കുന്ന പുരയിടത്തിലാണ് പുലി നിന്നിരുന്നത്.
ആളനക്കം ഉണ്ടായതോടെ പുലി കാട്ടിലൂടെ കുരിശുമല ഭാഗത്തേക്ക് നീങ്ങി. ഇതിന് നൂറു മീറ്റര്‍ അകലെയാണ് സര്‍ക്കാര്‍ ആശുപത്രി. വിവരം നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആറരയോടെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ കണ്ടവരോട് വിവരം ചോദിച്ചറിഞ്ഞു.
എന്നാല്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവര്‍ ഇടപ്പട്ടിട്ടും ഉദ്യോഗസ്ഥര്‍ ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയില്ല. എന്തെങ്കിലും വിവരം കിട്ടിയാല്‍ അറിയിക്കണമെന്ന് ലിബിനോട് ഉദ്യോഗസ്ഥര്‍ ഫോണില്‍ ആവശ്യപ്പെടുകയാണ് ചെയ്തത്.
അതേസമയം പുലിയെ ഭയന്ന് രാത്രി 12 വരെ നാട്ടുകാർ പ്രദേശത്ത് കാവലിരുന്നു. പ്രതിഷേധം ശക്തമായിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലായെന്ന് നാട്ടുകാർ ആരോപിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ആലടി - കൂരാമ്പാറ - മേരികുളം റോഡില്‍ ചോങ്കരപ്പടിയില്‍ പുലിയേയും പുലിക്കുട്ടിയേയും കണ്ടിരുന്നു.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: