കൊച്ചി: ഫ്ളാറ്റിന്‍റെ ബാൽക്കണിയിൽ നിന്ന് നഗ്നതാ പ്രദർശനം നടത്തി അസഭ്യ വർഷം നടത്തുന്ന നടൻ വിനായകന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ. കൊച്ചിയിലെ ഫ്ലാറ്റിലാണ് സംഭവമെന്നാണ് വിവരം.
സമീപത്തെ ഫ്ളാറ്റിലെ ആരോ പകർത്തിയ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. രൂക്ഷമായ വിമർശനമാണ് വിനായകനെതിരെ ഉയരുന്നത്. മുമ്പും നടന്‍റെ സമാനമായ വീഡിയോകൾ പുറത്തു വന്നിരുന്നു.
കൊച്ചിയില്‍ നിന്ന് ഗോവയിലേക്ക് താമസം മാറ്റിയ വിനായകന്‍ ഇടക്ക് വന്ന് താമസിക്കുന്നത് കലൂരിലെ ഫ്‌ളാറ്റിലാണ്. ഈ സംഭവത്തില്‍ നടനെതിരെ ആരും പരാതി നല്‍കിയിട്ടില്ല. പരാതി ലഭിച്ചാല്‍ കേസ് എടുക്കുമെന്ന് കൊച്ചി പൊലീസ് വിശദമാക്കുന്നത്.
മുന്‍പ് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ വിനായകന്‍റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. അന്ന് സിഐഎസ്എഫ് വിനായകനെ കസ്റ്റഡിയില്‍ എടുത്ത് എയര്‍ പോര്‍ട്ട് പൊലീസിനു കൈമാറിയിരുന്നു.
നേരത്തെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ നടന്‍ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണ്‍ നിര്‍ണായക തെളിവായി പൊലീസ് പിടിച്ചെടുത്തിരുന്നു.
Join Our Whats App group
Post A Comment: