ഇടുക്കി: ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടു വയസുകാരി മരിച്ചു. വണ്ടിപ്പെരിയാർ കീരിക്കര മനോജ് ഭവൻ മനോജ്-കൃഷ്ണജ ദമ്പതികളുടെ മകൾ ബിതുല്യ ആണ് മരിച്ചത്.
കോട്ടയത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കുട്ടി ചികിത്സയിലായിരുന്നു. ഇതിനിടെ ശനിയാഴ്ച്ച രാവിലെ മുതൽ കുട്ടിക്ക് അസ്വസ്ഥതയുണ്ടാവുകയും പിന്നീട് ശർദിൽ ഉണ്ടാകുകയും ചെയ്തു.
ഇതോടെ രക്ഷിതാക്കൾ കുട്ടിയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ ചികിത്സയ്ക്കായി കുട്ടിയെ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടി മരിക്കുകയായിരുന്നു. സംസ്കാരം കീരിക്കരയിലെ വീട്ടുവളപ്പിൽ. ബിതുല്‍കൃഷ്ണയാണ് സഹോദരൻ.
കോഴിക്കോട്: ഭർതൃവീട്ടിൽ നിന്നും എത്തിയതിനു പിന്നാലെ 22 കാരിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരത്താണ് സംഭവം. വടകര ഓർക്കട്ടേരി വൈക്കിലിശേരി പുതുശേരി താഴെക്കുനി മുഹമ്മദ് ഇർഫാന്‍റെ ഭാര്യ ഫിദ ഫാത്തിമ ആണ് മരിച്ചത്.
പട്ടാണിയിലെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലെത്തിയത്. ഒന്നര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Join Our Whats App group
Post A Comment: