
പത്തനംതിട്ട: സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടുമൊരു പീഡന വാർത്ത. പത്തനംതിട്ടയിൽ 18 വയസുള്ള പെൺകുട്ടിയെ 60 ലേറെ പേർ പീഡിപ്പിച്ചതായി വിവരം.
ശിശുക്ഷേമ സമിതിയോട് പെൺകുട്ടി നടത്തിയ വെളിപ്പെടുത്തലിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തു വന്നത്. അഞ്ച് വർഷത്തിനിടെയാണ് പീഡനം നടന്നത്. പ്രാഥമികാന്വേഷണത്തിൽ പീഡനം സ്ഥിരീകരിച്ചിട്ടുണ്ട്.
40 പ്രതികൾക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. പെൺകുട്ടിക്ക് 13 വയസുള്ളപ്പോൾ മുതലാണ് പീഡനം തുടങ്ങിയത്. 60 ലേറെ പേർ പലപ്പോഴായി പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ കൂടുതൽ പേർ പ്രതികളാകാൻ സാധ്യതയുണ്ടെന്നാണ് വിവരം. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഒരു പെൺകുട്ടിയെ ഇത്രയധികം പേർ പീഡിപ്പിച്ച കേസ് വരുന്നത് അപൂർവമാണ്. 2019 മുതലാണ് പീഡനം തുടങ്ങിയത്. പെൺകുട്ടിയുടെ ആൺ സുഹൃത്ത് ആദ്യം പീഡനത്തിനിരയാക്കുകയും പിന്നീട് ഇയാൾ കുട്ടിയെ സുഹൃത്തുക്കൾക്ക് കൈമാറുകയുമായിരുന്നു.
പിന്നീട് പലരും മാറി മാറി ലൈംഗികമായി ചൂഷണം ചെയ്‌തു. മറ്റൊരു പീഡനക്കേസിൽ ഇപ്പോൾ ജയിലിൽ കഴിയുന്ന പ്രതിയും പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്.
Join Our Whats App group
Post A Comment: