ഇടുക്കി: മുറിഞ്ഞപുഴയിൽ യുവാവിന്‍റെ ബൈക്ക് ഇടിച്ചിട്ട് കടന്നു കളഞ്ഞ പിക് അപ് ഡ്രൈവറെ പൊലീസ് പിടികൂടി. തമിഴ്നാട് കമ്പം സ്വദേശിയായ സുരേഷാണ് (33) പിടിയിലായത്. കഴിഞ്ഞ 19ന് രാത്രി 10.30 ഓടെ മുറിഞ്ഞപുഴയിൽ ഇയാളുടെ പിക് അപ് ഇടിച്ച് ബൈക്ക് മറിഞ്ഞ് പുന്നക്കല്‍ ആര്‍. വിഷ്ണു (20) മരിച്ചിരുന്നു.
ഇടിച്ച വാഹനം നിർത്താതെ പോകുകയായിരുന്നു. പിന്നീട് ഈ വഴി വന്ന യാത്രക്കാരാണ് വിഷ്ണുവിനെ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തമിഴ്നാട്ടിൽ നിന്നും ചരക്കെടുക്കാൻ വന്ന പിക് അപ് ആണ് അപകടമുണ്ടാക്കിയത്. സിസി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വണ്ടി കണ്ടെത്തിയതോടെയാണ് പ്രതി കുടുങ്ങിയത്. വണ്ടി നിറംമാറ്റി രക്ഷപെടാൻ ഇയാൾ ശ്രമം നടത്തി വരികയായിരുന്നു.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
 
 
 
 
 
 
 

 
Post A Comment: