ഇടുക്കി: കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിനിടെ യുവാവിന്‍റെ മരണത്തിനിടയാക്കിയ കാർ അപകടം അബദ്ധത്തിൽ സംഭവിച്ചതെന്ന നിഗമനം. മോട്ടോർവാഹന വകുപ്പും പൊലീസും നടത്തിയ അന്വേഷണത്തിലാണ് അപകട കാരണം സംബന്ധിച്ച് സൂചന ലഭിച്ചത്.
ചൊവ്വാഴ്ച്ച രാത്രി പത്തരയോടെ കുട്ടിക്കാനത്തെ സ്വകാര്യ റിസോർട്ടിനു സമീപത്തെ ഇടവഴിയിൽ നിന്നാണ് കാർ കൊക്കയിലേക്ക് മറിഞ്ഞത്. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസല്‍ (26) ആണ് അപകടത്തിൽ മരിച്ചത്.
മത്സ്യവ്യാപാരിയായിരുന്ന ഫൈസലും സുഹൃത്തുക്കളും പുതുവത്സരാഘോഷത്തിനായിട്ടാണ് കുട്ടിക്കാനത്തെത്തിയത്. സ്വകാര്യ റിസോർട്ടിനു സമീപത്തെ ഇടവഴിയിൽ കാർ നിർത്തിയ ശേഷം സുഹൃത്തുകൾ പുറത്തിറങ്ങിയപ്പോഴാണ് കാർ കൊക്കയിലേക്ക് മറിഞ്ഞത്.
അബദ്ധത്തിൽ കൈ തട്ടി കാറിന്‍റെ ഗിയർ ന്യൂട്ടറിൽ വീണതാണ് കാർ ഉരുണ്ട് കൊക്കയിൽ പതിക്കാൻ കാരണമെന്നാണ് നിഗമനം. 350 അടിയോളം താഴ്ചയില്‍ നിന്നാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. നെസറിനാണ് ഫൈസലിന്‍റെ ഭാര്യ. മകന്‍: കിച്ചു.
Join Our Whats App group
Post A Comment: