കോഴിക്കോട്: അർബുദം ബാധിച്ച് കിടപ്പിലായ അമ്മയെ കൊടുവാളിന് കഴുത്തറുത്ത് കൊലപ്പെടുത്തി മകൻ. കോഴിക്കോട് താമരശേരിയിലാണ് കൊടും ക്രൂരത നടന്നത്. ലഹരിക്ക് അടിമയായ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അടിവാരം സ്വദേശിനി സുബൈദയാണ് (53) കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 2.30 ന് ശേഷമായിരുന്നു സംഭവം. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സുബൈദ താമരശേരി പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ശരീരം തളര്‍ന്ന അവസ്ഥയിലായിരുന്നു സുബൈദ.
മയക്കുമരുന്നിന് അടിമയായിരുന്ന മകൻ ആഷിഖ് (24) ബംഗളുരുവിലെ ഡീഅഡിക്ഷന്‍ സെന്‍ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉമ്മയെ കാണാനെത്തിയ മകന്‍, ഷക്കീലയുടെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ഉമ്മയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞു. അടുത്തുള്ള വീട്ടിൽ നിന്നും കൊടുവാൾ വാങ്ങിക്കൊണ്ടു വന്നാണ് പ്രതി ഉമ്മയെ വെട്ടിയത്.
നാട്ടുകാരാണ് ആഷിക്കിനെ പിടികൂടി പൊലീസിന് കൈമാറിയത്. കഴുത്ത് ഏറെക്കുറെ അറ്റനിലയില്‍ അയല്‍ക്കാരാണ് സുബൈദയെ താമരശേരി ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Join Our Whats App group

Post A Comment: