ജറുസലേം: ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് സിറിയയിലെ മിസൈൽ നിർമാണ കേന്ദ്രം തകർത്തെറിഞ്ഞ ഇസ്രയേൽ സേനയുടെ ഓപ്പറേഷൻ വീഡിയോ പുറത്ത്. വെറും മൂന്ന് മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയ ഓപ്പറേഷന്‍റെ വിശദാംശങ്ങൾ അടങ്ങിയ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.
2024 സെപ്റ്റംബർ എട്ടിനായിരുന്നു ലോകത്തെ പോലും ഞെട്ടിച്ചകൊണ്ടുള്ള ഇസ്രയേൽ സേനയുടെ നടപടി. 120 കമാൻഡോകൾ അർധരാത്രിയിൽ ആയുധങ്ങളുമായി ഹെലികോപ്റ്ററിൽ ഇസ്രയേലിൽ നിന്നും പറന്നുയർന്നു. സിറിയൻ റഡാറുകളുടെ കണ്ണ് മറയ്ക്കാൻ മെഡിറ്ററേനിയൻ കടലിനു മുകളിലൂടെയായിരുന്നു പറക്കൽ.
ഇറാന്‍റെ സഹായത്തോടെ കിഴക്കൻ സിറിയയിലെ മസ്യാഫ് മേഖലയിൽ പ്രവർത്തിച്ചിരുന്ന മിസൈൽ നിർമാണ കേന്ദ്രമായിരുന്നു ഹെലികോപ്റ്ററുകളുടെ ലക്ഷ്യം. മൂന്ന് മണിക്കൂർ മാത്രം വേണ്ടി വന്ന ഓപ്പറേഷനിൽ മിസൈൽ നിർമാണ കേന്ദ്രം അപ്പാടെ തകർത്താണ് ഇസ്രയേൽ സേന മടങ്ങിയത്.
ഓപ്പറേഷന്‍ മെനി വേയ്‌സ് എന്നായിരുന്നു ആ നീക്കത്തിന് ഇസ്രയേൽ സേന നൽകിയ പേര്. വര്‍ഷങ്ങളുടെ നിരന്തര നീരീക്ഷണത്തിനും ആസൂത്രണത്തിനും ഒടുവിലാണ് സൈനിക താവളം തകര്‍ക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചത്.
സിറിയയ്ക്കും ലെബനനിലെ സായുധസംഘമായ ഹിസ്ബുല്ലയ്ക്കും മിസൈലുകള്‍ നല്‍കാനാണ് ഇറാന്‍ കേന്ദ്രം ആരംഭിച്ചതെന്ന് ഇസ്രയേല്‍ പറയുന്നു. കേന്ദ്രത്തിന്‍റെ നിര്‍മാണം 2017ല്‍ തുടങ്ങിയെന്നാണ് ഇസ്രയേല്‍ സൈന്യം കണ്ടെത്തിയത്.
തെക്കന്‍ സിറിയയിലെ റോക്കറ്റ് നിര്‍മാണ കേന്ദ്രം നേരത്തെ ഇസ്രയേല്‍ തകര്‍ത്തതോടെയാണ് ഭൂഗര്‍ഭ കേന്ദ്രം ആരംഭിച്ചത്. മൂന്നു ഭാഗങ്ങളാണ് കേന്ദ്രത്തിനുള്ളതെന്ന് ഇസ്രയേല്‍ കണ്ടെത്തി. അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കുന്ന കേന്ദ്രം, നിര്‍മാണം പൂര്‍ത്തിയായ മിസൈലുകള്‍ സൂക്ഷിക്കുന്ന കേന്ദ്രം, ഓഫിസ് സമുച്ചയം.
16 മിസൈല്‍ നിര്‍മാണ മുറികള്‍ കേന്ദ്രത്തിലുണ്ടായിരുന്നു. ഒരു വര്‍ഷം നൂറു മുതല്‍ 300 റോക്കറ്റുകള്‍വരെ നിര്‍മിക്കാന്‍ കേന്ദ്രത്തിന് ശേഷിയുണ്ടെന്നാണ് ഇസ്രയേല്‍ വിലയിരുത്തല്‍.
മൂന്നൂറു കിലോമീറ്റര്‍ പരിധിയുള്ള റോക്കറ്റുകളാണ് നിര്‍മിച്ചിരുന്നത്. ഇസ്രയേല്‍ അതിര്‍ത്തിയില്‍നിന്ന് 200 കിലോമീറ്ററും സിറിയയുടെ പടിഞ്ഞാറന്‍ തീരത്തുനിന്ന് 45 കിലോമീറ്ററും അകലെയായിരുന്നു കേന്ദ്രം. ഹിസ്ബുല്ലയ്ക്ക് ഈ കേന്ദ്രത്തില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാന്‍ എളുപ്പമായിരുന്നു.
ഇസ്രയേലിന്‍റെ പ്രത്യേക കമാന്‍ഡോ സംഘം രണ്ടു മാസത്തെ പരിശീലനം നടത്തി. ഓപ്പറേഷന്‍ നടത്തുന്ന സ്ഥലം, ഭൂപ്രകൃതി, വെല്ലുവിളികള്‍ ഇവയെല്ലാം കൃത്യമായി മനസിലാക്കിയശേഷമാണ് വിമാനങ്ങള്‍ സൈനികരുമായി പറന്നുയര്‍ന്നത്.
സിറിയന്‍ ഭൂപ്രദേശത്ത് എത്തിയതോടെ റഡാറില്‍ കാണാതിരിക്കാനായി വിമാനങ്ങള്‍ താഴ്ന്നു പറന്നു. സിറിയന്‍ സൈന്യത്തിന്‍റെ ശ്രദ്ധ മാറ്റാനായി സിറിയയുടെ മറ്റു ചില പ്രദേശങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തി.
ഡ്രോണിലൂടെ പരിസരം നിരീക്ഷിച്ചശേഷം കമാന്‍ഡോകള്‍ നിലത്തേക്കിറങ്ങി. മിസൈല്‍ ഉല്‍പാദന കേന്ദ്രത്തിലേക്ക് ഇരച്ചു കയറിയ ഇസ്രയേല്‍ സൈനികര്‍ സിറിയന്‍ സൈനികരില്‍ ചിലരെ വധിച്ചശേഷം കേന്ദ്രത്തിന്‍റെ വിവിധയിടങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചു.
ഓപ്പറേഷന്‍ പൂര്‍ത്തിയായശേഷം വിദൂരനിയന്ത്രിത സാങ്കേതിക വിദ്യയിലൂടെ ഉഗ്ര സ്‌ഫോടനം നടത്തി. 30 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്.
DECLASSIFIED: In September 2024, before the fall of the Assad Regime, our soldiers conducted an undercover operation to dismantle an Iranian-funded underground precision missile production site in Syria.
Watch exclusive footage from this historic moment. pic.twitter.com/s0bTDNwx77
Join Our Whats App group
Post A Comment: