തിരുവനന്തപുരം: ഘടകകക്ഷികളില്‍ നിന്നു തന്നെ എതിര്‍പ്പ് നേരിട്ടതിനു പിന്നാലെ വന നിയമ ഭേദഗതി ഉപേക്ഷിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വനനിയമ ഭേദഗതിക്കെതിരെ ഇടുക്കി അടക്കമുള്ള ജില്ലകളില്‍ രൂക്ഷമായ പ്രതിഷേധം അലയടിച്ചിരുന്നു.
തുടര്‍ച്ചയായ വിവാദ ഉത്തരവുകള്‍ ഇടുക്കി ജില്ലയിലെ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിനു തന്നെ തടസമായതിനു പിന്നാലെയാണ് വനനിയമ ഭേദഗതി ബില്ലുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.
കര്‍ഷകര്‍ക്ക് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന ബില്ലിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ഇതിനു പുറമെ സര്‍ക്കാരിന്റെ ഘടക കക്ഷികള്‍ക്കിടയിലും വിമര്‍ശനം ഉയര്‍ന്നു.
ഇതോടെയാണ് ഭേദഗതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായിരിക്കുന്നത്. നിലവിലെ വന നിയമ ഭേദഗതിയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Join Our Whats App group
Post A Comment: