ഇടുക്കി: മുൻ വൈരാഗ്യത്തെ തുടർന്ന് ഗൃഹനാഥനെ വിളിച്ചു വരുത്തി കുത്തി കൊലപ്പെടുത്താൻ ശ്രമം. കുമളി ബസ് സ്റ്റാൻഡിലാണ് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. കുമളി ചെങ്കര എച്ച്.എംഎൽ ലയത്തിൽ താമസിക്കുന്ന പുതുക്കാട്ടിൽ സുനിലിനാണ് (52) കത്തിക്കുത്തിൽ ഗുരുതര പരുക്കേറ്റത്.
സംഭവത്തിൽ കമ്പം സ്വദേശി മഹേശ്വരനെ (33) പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കാലങ്ങളായി നിലനിന്നിരുന്ന പകയാണ് കൊലപാതക ശ്രമത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. സുനിലും മഹേശ്വരനും നേരത്തെ ചെങ്കരയിൽ അയൽവാസികളായിരുന്നു. ഈ സമയത്ത് ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും പിന്നീട് മാറി താമസിക്കുകയുമായിരുന്നു.
ഇതിനു പിന്നാലെ വൈരാഗ്യം വളർന്നു. ഇന്ന് രാവിലെ 10.30 ഓടെ സുനിലിനെ മഹേശ്വരൻ കുമളിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തർക്കത്തിനിടയിൽ കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ സുനിലിനെ ആക്രമിച്ചു.
ശരീരമാസകലം പരുക്കേറ്റ സുനിലിനെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച മഹേശ്വരനെ നാട്ടുകാരും സംഭവസ്ഥലത്ത് ഡൂട്ടിയിലുണ്ടായിരുന്ന പൊലീസും ചേർന്ന് പിടി കൂടുകയായിരുന്നു.
Join Our Whats App group
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
Post A Comment: