കൊച്ചി: പട്ടിമറ്റത്ത് വീട്ടിലെ കിടപ്പുമുറിയിൽ 38 കാരിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പട്ടിമറ്റം ചേലക്കുളം പൂച്ചക്കുഴി വെള്ളേക്കാട്ട് വീട്ടിൽ നിഷയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് നാസർ ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രാവിലെ എട്ടിനാണ് നാസര്‍ അയല്‍വീട്ടില്‍ എത്തിയത്. കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുന്ന ഭാര്യയെ വിളിച്ചിട്ട് എഴുനേല്‍ക്കുന്നില്ലെന്നും എന്തോ കുഴപ്പമുണ്ടെന്നും പറഞ്ഞു. അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് നിഷ മരിച്ചുകിടക്കുകയാണെന്ന് മനസിലായത്. മൂക്കിലൂടെ രക്തവും വന്നിരുന്നു. കുന്നത്തുനാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
ഭര്‍ത്താവിനെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മൊഴിയാണ് കിട്ടിയത്. രാത്രിയില്‍ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചതെന്നും രണ്ടുമണിക്കാണ് ഉറങ്ങിയതെന്നും ഇയാള്‍ ആദ്യം പറഞ്ഞെങ്കിലും തുടര്‍ ചോദ്യം ചെയ്യലുകളില്‍ മൊഴി മാറ്റിക്കൊണ്ടേയിരുന്നു. ഇതിനിടെ കളമശേരി മെഡിക്കല്‍ കോളെജില്‍ പോസ്റ്റുമോര്‍ട്ടവും നടത്തി. ശ്വാസം മുട്ടിച്ചുകൊന്നതാണെന്ന് മെഡിക്കല്‍ കോളജില്‍ പ്രാഥമിക അറിയിപ്പും വന്നു.
ഇതോടെയാണ് ഭര്‍ത്താവ് നാസറിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തത്. രാത്രി രണ്ടിനും നാലിനും ഇടയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കി. ഉറങ്ങിക്കിടന്ന ഭാര്യയെ തന്‍റെ മുറിയിലേക്ക് വിളിച്ചുവരുത്തി. പിന്നാലെ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. സംഭവ സമയം രണ്ടുമക്കളും വീട്ടിലുണ്ടായിരുന്നില്ല. പിതാവ് ഇടയ്ക്കിടെ അക്രമാസക്തനാകുന്ന പതിവുണ്ടായിരുന്നെന്ന് മക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.
Join Our Whats App group
Post A Comment: