സീതാരിഗുഡ: എഞ്ചിനീയറിങ് കൊളെജിലെ വിദ്യാർഥിനികളുടെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഹൈദരാബാദിലെ മെഡ്ചലിലുള്ള സിഎംആര്‍ എഞ്ചിനീയറിങ് കോളെജിലാണ് സംഭവം. ഹോസ്റ്റലിലെ ശുചിമുറിയിലാണ് ഒളിക്യാമറ കണ്ടെത്തിയത്.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിനികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മെഡ്ചാല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ സംശയം തോന്നിയ ചിലര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ വിഷയത്തില്‍ കോളെജ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. ഹോസ്റ്റലിലെ ജോലിക്കാരാകാം സംഭവത്തിന് പിന്നിലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ കോളേജിന് പുറത്ത് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. സംഭവത്തില്‍ പ്രതികള്‍ക്ക് നേരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ് ഉറപ്പ് നല്‍കി.
Join Our Whats App group

Post A Comment: