ഇടുക്കി: വീട്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ ഒൻപതേക്കറിൽ കരുകശേരിൽ കെ.ആർ. മേരി (73)യാണ് മരിച്ചത്. വീടിനുള്ളിലാണ് മൃതദേഹം കണ്ടത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളെജിലേക്ക് മാറ്റി.
നടപടികൾക്ക് ശേഷം നാളെ മൂന്നിന് വീട്ടുവളപ്പിൽ സംസ്കാരം നടത്തും. അവിവാഹിതയായ ഇവർ വീട്ടിൽ ഒറ്റക്കായിരുന്നു താമസം.
Join Our Whats App group
Post A Comment: