www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1722) Idukki (1690) Mostreaded (1603) Crime (1339) National (1177) Entertainment (822) Viral (413) world (411) Video (349) Health (195) mollywood (160) Gallery (157) sports (135) Gulf (129) Trending (109) business (92) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) Sex (23) auto (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) editorial (7) home and decor (6) boxoffice (2)

വണ്ടിപ്പെരിയാറിലെ മോഷണ പരമ്പര; പ്രതി പിടിയിൽ

Share it:



ഇടുക്കി: ആഴ്ച്ചകളായി വണ്ടിപ്പെരിയാറുകാരുടെ ഉറക്കം കെടുത്തിയ പെരുംകള്ളൻ ഒടുക്കം പിടിയിൽ. കീരിക്കര സ്വദേശി മഹേന്ദ്രനെയാണ് (24) കുമളി പൊലീസ് അറസ്റ്റ് ചെയ്‌തത്. മേഖലയിൽ നാളുകളായി മോഷണ പരമ്പര നടത്തിയിരുന്ന ഇയാളെ തന്ത്രപരമായിട്ടാണ് പൊലീസ് കുടുക്കിയത്.

വണ്ടിപ്പെരിയാർ, പീരുമേട്, കുമളി പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളാണ് പ്രതിക്കെതിരെ ഉള്ളത്. ചോറ്റുപാറ സ്വദേശികൾ മകന്‍റെ വിവാഹ ആവശ്യത്തിന് സൂക്ഷിച്ച പണവും സ്വർണവും കവർച്ച ചെയ്‌തതാണ് ഒടുവിലത്തെ സംഭവം. 

ആളില്ലാത്ത സമയത്ത് വീടിന്‍റെ മേൽക്കൂര പൊളിച്ച് ഉള്ളിൽ കയറിയാണ് മോഷണം നടത്തുന്നത്. ആറ് മാസം മുമ്പ് പശുമലയിൽ സൂപ്പർവൈസറുടെ ക്വാർട്ടേഴ്സ് കുത്തി തുറന്ന് മോഷണം നടത്തിയ കേസിൽ അറസ്റ്റിലായിരുന്നു. 

ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും മോഷണ പരമ്പര നടത്തിയത്. മോഷ്ടിക്കുന്ന പണവും സ്വർണവും ഉപയോഗിച്ച് സുഖിച്ചു ജീവിക്കുന്നതാണ് ഇയാളുടെ രീതി. പണം തീരുമ്പോൾ സ്വർണം പണയം വച്ച് പണം കൈക്കലാക്കും. 

ഇയാളുടെ വീട്ടില്‍ നിന്നും മൂന്നു പവന്‍ സ്വര്‍ണവും 27000 രൂപയും പൊലീസ് കണ്ടെടുത്തു. വണ്ടിപ്പെരിയാര്‍ ഗോള്‍ഡ് മാര്‍ക്കറ്റിലെ സ്വര്‍ണ പണയ വായ്പാ സ്ഥാപനങ്ങളില്‍ പണയം വെച്ചിട്ടുള്ള സ്വര്‍ണം കണ്ടെടുക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു.

Join Our Whats App group

https://chat.whatsapp.com/LI5CtDALiuGFq6TUngq6K5


Share it:

Idukki

Post A Comment: