കമ്പം: ഇടുക്കിയുടെ അതിർത്തി പ്രദേശമായ തമിഴ്നാട്ടിലെ ലോവർ ക്യാമ്പിൽ കർഷകനു നേരെ കരടിയുടെ ആക്രമണം. ഗൂഡല്ലൂർ സ്വദേശി ഗോപാലിനെ (60)യാണ് കരടി ആക്രമിച്ചത്. ആക്രമണത്തിൽ ഇയാളുടെ കണ്ണ് പുറത്തുവന്നു. ശരീരമാസകലം ഗുരതരമായി പരുക്കേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച്ച രാവിലെ ഏഴിനായിരുന്നു സംഭവം. സുഹൃത്ത് രാമറുമായി കൃഷിയിടത്തിലേക്ക് പോകവെ ലോവർ ക്യാമ്പിനും ഗൂഡല്ലുരിനുമിടയിൽ പെരുമാൾ കോവിൽ ഫോറസ്റ്റ് സ്റ്റേഷനടുത്ത് വെച്ചാണ് ഇവരെ കരടി ആക്രമിച്ചത്. രാമർ ഓടി മാറിയതിനാൽ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടു.
ബൈക്ക് റോഡ് സൈഡിൽ വെച്ച് ശേഷം കൃഷിയിടത്തേക്ക് കയറുന്നതിനിടെയായിരുന്നു കരടിയുടെ ആക്രമണം. നിലവിളി കേട്ട് ആളുകൾ ഓടികൂടിയതോടെയാണ് കരടി പിൻമാറിയത്. മുഖത്തും ശരീരത്തിലും ഗുരുതര പരുക്കേറ്റതോടെ ഇയാളെ ആദ്യം തേനി മെഡിക്കൽ കോളെജിലും പിന്നീട് മധുര മെഡിക്കൽ കോളെജിലേക്കും മാറ്റി.
Join Our Whats App group
https://chat.whatsapp.com/LI5CtDALiuGFq6TUngq6K5
Post A Comment: